Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:40 AM IST Updated On
date_range 20 Jun 2022 5:40 AM ISTകൊടുങ്ങല്ലൂരിൽ അഞ്ച് കോടിയുടെ ശുചിത്വ പരിപാലന പദ്ധതി നിർമാണം അവസാനഘട്ടത്തിൽ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: മാലിന്യസംസ്കരണത്തിനും ശുചിത്വപരിപാലനത്തിനുമായി കൊടുങ്ങല്ലൂർ നഗരസഭ ആവിഷ്കരിച്ച അഞ്ച് കോടിയുടെ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ. അഞ്ച് കോടിയുടെ സ്വച്ഛ്ഭാരത് പദ്ധതിയിൽ 41 ശതമാനം ഫണ്ട് നഗരസഭയുടെയും 35 ശതമാനം കേന്ദ്ര സർക്കാറിന്റെയും 24 ശതമാനം സംസ്ഥാന സർക്കാറിന്റെയും വിഹിതമാണ്. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന അജൈവമാലിന്യ സംസ്കരണത്തിന് രണ്ട് റിസോഴ്സ് റിക്കവറി സെന്ററുകൾ നിർമിച്ചു. ടി.കെ.എസ് പുരത്തെ സെന്ററിന് യന്ത്രസാമഗ്രികൾ ഉൾപ്പെടെ 23.20 ലക്ഷമാണ് ചെലവ്. ഇതിന്റെ വിസ്തീർണം 1000 ചതുരശ്ര അടിയാണ്. പുല്ലൂറ്റ് നാരായണമംഗലത്ത് 2000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കേന്ദ്രത്തിന് 20 ലക്ഷമാണ് ചെലവ്. 50 ചതുരശ്ര അടി വിസ്തീർണമുള്ള 22 മിനി മെറ്റീരിയൽ കലക്ഷൻ കേന്ദ്രങ്ങൾക്ക് 13.20 ലക്ഷം ചെലവ് വന്നു. ഇതിന് പുറമെ 300 ചതുരശ്ര അടി വീതം വിസ്തീർണത്തിൽ ഒമ്പത് ലക്ഷം ചെലവഴിച്ച് രണ്ട് മെറ്റീരിയൽ കലക്ഷൻ സെന്ററുകൾ കൂടി നിർമാണം കഴിഞ്ഞു. മൂന്ന് എണ്ണം കൂടി നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കണ്ടംകുളം സാംസ്കാരിക നിലയത്തിന് സമീപം നിർമാണം പൂർത്തിയാക്കിയ എം.സി.എഫിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ എൽസി പോൾ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീല പണിക്കശ്ശേരി, വാർഡ് കൗൺസിലർമാരായ റിജി ജോഷി, ഇ.ജെ. ഹിമേഷ്, ധന്യ ഷൈൻ, റീന അനിൽ, നഗരസഭ സെക്രട്ടറി വി. സനിൽ, ഹെൽത്ത് ഇൻസ്പെക്ടർ ബിജു എന്നിവർ സംസാരിച്ചു. TCK.KDR.KANDAKULAM MCF ഉദ്ഘാടനം നടന്ന കണ്ടംകുളം എം.സി.എഫിന്‍റെ മുന്നിൽ വൈസ് ചെയർമാൻ കെ.ആർ. ജൈത്രനും കൂട്ടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
