Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:48 AM IST Updated On
date_range 19 Jun 2022 5:48 AM ISTബി.എസ്.എൻ.എൽ ഫൈബർ: ഫ്രാഞ്ചൈസികളെ ക്ഷണിച്ചു
text_fieldsbookmark_border
തൃശൂർ: ബി.എസ്.എൻ.എല്ലിന്‍റെ ജില്ലയിലെ ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് കീഴിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഫൈബർ കേബ്ൾ മുഖേന അതിവേഗ ഇന്‍റർനെറ്റ്, ലാൻഡ് ഫോൺ, ബി.എസ്.എൻ.എൽ ടി.വി (ഐ.പി.ടി.വി) എന്നീ സേവനങ്ങൾ 50 ശതമാനം വരുമാന പങ്കാളിത്ത അടിസ്ഥാനത്തിൽ നൽകാൻ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു. മണ്ണുത്തി, അരിമ്പൂർ, അമല നഗർ, മാള, തൊട്ടിപ്പാൾ, മാന്ദാമംഗലം, വലക്കാവ്, തിരുവില്വാമല, കൊണ്ടാഴി, മുള്ളൂർക്കര, ഇഞ്ചക്കുണ്ട്, പൂങ്കുന്നം (ശോഭ സിറ്റി ഉൾപ്പെടെ), എടക്കഴിയൂർ, പരിയാരം, കുഴൂർ, കൊമ്പൊടിഞ്ഞാമാക്കൽ, വെള്ളാങ്ങല്ലൂർ, മുളങ്കുന്നത്തുകാവ്, കാടുകുറ്റി, കണ്ണാറ, പീച്ചി, കാട്ടകാമ്പാൽ, പറപ്പൂർ, പഴയന്നൂർ, എസ്.എൻ. പുരം, വല്ലക്കുന്ന്, വാണിയമ്പാറ എന്നിവിടങ്ങളിലാണ് ആവശ്യം. 0487 2222350, 2222383 എന്നീ നമ്പറുകളിൽ വിളിക്കുകയോ തൃശൂർ കോവിലകത്തുംപാടം ബി.എസ്.എൻ.എൽ ഓഫിസിലെ എഫ്.ടി.ടി.എച്ച് വിഭാഗവുമായി ബന്ധപ്പെടുകയോ വേണമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story