Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:37 AM IST Updated On
date_range 19 Jun 2022 5:37 AM ISTസച്ചിക്കായി സഹപാഠികളുടെ ഓർമമരം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: അകാലത്തിൽ അന്തരിച്ച സിനിമ സംവിധായകൻ സച്ചി എന്ന സച്ചിദാനന്ദന്‍റെ സ്മരണക്ക് സഹപാഠികൾ ഓർമമരം നട്ടു. അനുസ്മരണത്തോട് അനുബന്ധിച്ചായിരുന്നു കൊടുങ്ങല്ലൂർ പി. ഭാസ്കരൻ മെമോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് മരം നട്ടത്. 1987ൽ സച്ചിയോടൊപ്പം പത്താം ക്ലാസിൽ പഠിച്ച സുഹൃത്തുക്കൾ ഒരുക്കിയ സച്ചി സ്മൃതി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് ഉദ്ഘാടനം ചെയ്തു. സഹപാഠി വൈസ് ചെയർമാൻ എൻ.വി. ബിജു അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ നവാസ് പടുവിങ്ങൽ, ചിത്രകാരൻ യഹിയ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ആർ. വിജയഗോപാൽ, അനിൽകുമാർ, ഉണ്ണി പണിക്കശ്ശേരി എന്നിവർ സംസാരിച്ചു. TCK.KDR.OARMA MARAM സച്ചിക്കായി സഹപാഠികൾ ഓർമമരം നടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
