Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴയിൽ പന്തൽ കെട്ടി...

മഴയിൽ പന്തൽ കെട്ടി പ്രതിഷേധ സംഗമം: ലീഗ് നേതാക്കൾക്കെതിരെ കേസ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: മതിലകത്ത് ശക്തമായ മഴയിൽ പന്തൽ കെട്ടി പ്രതിഷേധ സംഗമം സംഘടിച്ച മുസ്​ലിം ലീഗുകാർക്കെതിരെ പൊലീസ് കേസെടുത്തു. ഭരണകൂട-മാഫിയ കൂട്ടുകെട്ടിനെതിരെ മുസ്​ലിം ലിഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രതിഷേധ സംഗമം. കഴിഞ്ഞ 15ന് വൈകീട്ട് 4.30 മുതൽ 6.30 വരെ പന്തലിൽ ഇരുന്നായിരുന്നു പ്രതിഷേധം. മതിലകം സെന്‍ററിൽ നടന്ന പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത നിയോജക മണ്ഡലം പ്രസിഡന്‍റ്​ എസ്.എ. സിദ്ദീഖ്, ജനറൽ സെക്രട്ടറി കെ.എം. ഷാനിർ, യൂത്ത് ലീഗ് നേതക്കളായ കെ.കെ. സക്കരിയ, സലീം പുറക്കുളം, പി.എം. അക്ബറലി ഉൾപ്പടെ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയാണ് മതിലകം പൊലീസ് കേസെടുത്തത്. ജില്ലയിൽ 14 നിയോജക മണ്ഡലങ്ങളിൽ പ്രസ്തുത പരിപാടി നടന്നെങ്കിലും മതിലകത്ത് മാത്രമാണ് കേസെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. ജനാധിപത്യപരവും തികച്ചും സമാധാനപരമായും പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണെന്നും വിമർശിക്കുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമങ്ങളെ മുസ്​ലിം ലീഗ് ചെറുത്തുതോൽപിക്കുമെന്നും കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story