Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയിരം വിഗുകൾ വിതരണം...

ആയിരം വിഗുകൾ വിതരണം ചെയ്ത് അമല ആശുപത്രി

text_fields
bookmark_border
അമല നഗർ: അർബുദ രോഗം മൂലം മുടി നഷ്ടമായ സ്ത്രീകൾക്ക് അമല മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് 1000 വിഗുകൾ സൗജന്യമായി വിതരണം ചെയ്തു. അമല ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ 31 അർബുദ രോഗികൾക്ക് 10,000 രൂപയിൽ കൂടുതൽ വിലവരുന്ന വിഗുകളാണ് നൽകിയത്. സിനിമതാരം ദിവ്യ പിള്ളയും ഗായകൻ വിജയ് യേശുദാസും മുഖ്യാതിഥികളായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 25 പേർ 30 സെന്‍റിമീറ്റർ നീളത്തിൽ മുടി മുറിച്ചുനൽകി. കേശദാന ക്യാമ്പ് സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചുനൽകിയവരെയും സർട്ടിഫിക്കറ്റും മെമന്‍റോയും നൽകി ആദരിച്ചു. ആറ് വയസ്സുള്ള ഇസ്ഹാൻ, സ്റ്റാറാ സ്റ്റാൻലി, 60 വയസ്സ് പൂർത്തിയാക്കി അഞ്ചു തവണ കേശദാനം നടത്തിയ രമണി മൂക്കൻ എന്നിവരെ പ്രത്യേകം ആദരിച്ചു. അമല മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയറ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, കണ്ണൂർ സമരിറ്റൻ പെയിൻ ആഡ് പാലിയറ്റിവ് കെയർ യൂനിറ്റ് ഡയറക്ടർ ഫാ. ബിനു പയ്യംപിള്ളിൽ, പി.കെ. സെബാസ്റ്റ്യൻ, സീനത്ത് പൊന്നത്ത്, വി.എസ്. നാഫിയ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇരുന്നൂറോളം പേർ ചടങ്ങിൽ സംബന്ധിച്ചു. ഇതുവരെ 9000 പേർ കേശദാനം നടത്തിയെന്നും 200 സ്ഥാപനങ്ങൾ കേശദാന ക്യാമ്പുകൾ നടത്തിയതായും അസോ. ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story