Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:41 AM IST Updated On
date_range 18 Jun 2022 5:41 AM ISTവെമ്പല്ലൂർ സർവിസ് സഹകരണ ബാങ്ക് ശാഖക്ക് പുതിയ കെട്ടിടം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: വെമ്പല്ലൂർ സർവിസ് സഹകരണ ബാങ്ക് പതിയാശേരി ശാഖ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി ആർ. ബിന്ദു നിർവഹിക്കുമെന്ന് ഭരണസമിതി ഭാരവാഹികൾ അറിയിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിക്കും. 75 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിച്ചത്. കൊടുങ്ങല്ലൂർ താലൂക്കിലെ എസ്.എൻ. പുരം പഞ്ചായത്തിൽ വെമ്പല്ലൂർ, വെഴവന, പത്താഴക്കാട് പ്രദേശങ്ങളാണ് ബാങ്കിന്‍റെ പ്രവർത്തന മേഖല. പ്രദേശത്തെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കോവിഡ് മഹാമാരിക്കാലത്തും പ്രളയകാലത്തും സഹായം നൽകി. കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ഏക്കർ സ്ഥലത്ത് ജൈവ കാർഷിക വിളകൾ കൃഷി ചെയ്തു. ചടങ്ങിൽ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റുമാരെ ആദരിക്കും. കർണാടകയിലെ ബൽഗാമിൽ നടന്ന റോളർ സ്കേറ്റ് മത്സരത്തിൽ പങ്കെടുത്ത് വേൾഡ് ഗിന്നസ് റെക്കോഡിൽ ഇടം നേടിയ പതിയാശേരി തെക്കേചാലിൽ റഷീദിന്‍റെ മകൻ മുഹമ്മദ് സഹലിനെയും ആദരിക്കും. വാർത്തസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്‍റ് അഷറഫ് കാട്ടകത്ത്, വൈസ് പ്രസിഡന്‍റ് കെ.കെ. സത്യനാരായണൻ, സെക്രട്ടറി കെ.ഐ. മീര, ഡയറക്ടർ സെറീന സഗീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story