Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏഴരക്കൂട്ടം വാർഷിക...

ഏഴരക്കൂട്ടം വാർഷിക സമ്മേളനം നാളെ

text_fields
bookmark_border
തൃശൂർ: 'ഏഴരക്കൂട്ട'ത്തിന്‍റെ സ്ഥാപക പ്രസിഡന്റ് പോൾ കോനിക്കര ചരമ വാർഷിക അനുസ്മരണവും ഏഴരക്കൂട്ടം വാർഷിക സമ്മേളനവും ഞായറാഴ്ച​ വൈകീട്ട്​ മൂന്നിന്​ സാഹിത്യ അക്കാദമി ഹാളിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. മന്ത്രി ആർ. ബിന്ദു സേവന വസ്തുക്കളുടെ വിതരണോദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ പോൾ കോനിക്കരയെയും ഭാര്യ റോസിലി പോളിനെയും അനുസ്മരിക്കും. ചികിത്സാ-ഭവന നിർമാണ സഹായം, ഭക്ഷ്യക്കിറ്റ്, വസ്ത്രം, പഠനോപകരണങ്ങൾ, തയ്യൽ മെഷീൻ, ടി.വി സെറ്റ് എന്നിവയുടെ വിതരണവും നടക്കുമെന്ന് പ്രോഗ്രാം ജനറൽ കൺവീനർ പ്രശാന്ത് മേനോൻ, പ്രസിഡന്റ് വി.ജി. സുരേഷ്ബാബു, സെക്രട്ടറി കെ.ഡി. യേശുദാസ് എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story