Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:39 AM IST Updated On
date_range 18 Jun 2022 5:39 AM IST'പെരിക്കാനസ്' ദ്വിദിന സമ്മേളനം നാളെ
text_fieldsbookmark_border
തൃശൂർ: ജൂബിലി മിഷൻ ആശുപത്രി സ്ഥാപക ഡയറക്ടർ മോൺ. മാത്യു മുരിങ്ങാത്തേരിയെയും മുറിച്ചുണ്ട് ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എച്ച്.എസ്. ഏദൻവാലയെയും അനുസ്മരിച്ച് 'പെരിക്കാനസ്' എന്ന പേരിൽ ദ്വിദിന സമ്മേളനം നടത്തുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച 9.30ന് ജൂബിലിയിൽ മുറിച്ചുണ്ട് ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളും മാതാപിതാക്കളും അടക്കം ആയിരത്തോളം പേര്‍ സെന്‍റ് തോമസ് ബ്ലോക്കിൽ ഒത്തുചേരും. മുറിച്ചുണ്ട് ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം ചെയ്യുന്ന സ്മൈൽ ട്രെയിൻ എന്ന രാജ്യാന്തര സംഘടനയുടെ പ്രസിഡന്‍റ് സൂസന്ന ഷഫേർ ഉദ്ഘാടനം ചെയ്യും. ജൂൺ 20ന് രണ്ടിന് മദർ തെരേസ ഹാളിൽ പ്രഥമ ഡോ. ഏദൻവാല പ്രഭാഷണ പരമ്പര അദ്ദേഹത്തിന്‍റെ മകൻ ഡോ. ഫിർദൗസ് ഏദൻവാല ഉദ്ഘാടനം ചെയ്യും. മോൺ. മുരിങ്ങാത്തേരിയുടെ സ്മരണാർഥം ജൂബിലി ഏർപ്പെടുത്തുന്ന പ്രഥമ ഹെൽത്ത് കെയർ മിഷനറി അവാർഡ് (50,001 രൂപ) മാർ ജേക്കബ് തൂങ്കുഴി പ്രഖ്യാപിക്കും. ഡോ. ഏദൻവാലയുടെ ഭാര്യ ഗുൽനാർ ഏദൻവാല ഏറ്റുവാങ്ങും. കുട്ടികളുടെ ചികിത്സക്ക് സഹായം നൽകുന്നതിനുള്ള ഫണ്ട് രൂപവത്കരണത്തിന് ഋഷിരാജ് സിങ് തുടക്കംകുറിക്കും. മുറിച്ചുണ്ട് ചികിത്സ, പഠനം, ഗവേഷണം എന്നിവക്കുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും സ്മൈൽ ട്രെയിന്‍റെ സഹായത്തോടെ മുറിച്ചുണ്ട് ചികിത്സയിൽ പരിശീലനം നൽകുന്ന ഫെലോഷിപ് പരിപാടിയുടെയും പ്രഖ്യാപനവും നടക്കുമെന്ന് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പി.സി. ഗിൽവാസ്, റിസർച് കോഓഡിനേറ്റർ ഡോ. പി.ആർ. വർഗീസ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story