Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:48 AM IST Updated On
date_range 17 Jun 2022 5:48 AM ISTപങ്കാളിത്തം ശക്തിപ്പെടുത്താൻ ഇന്ത്യയും ആസിയാനും
text_fieldsbookmark_border
രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക, സാമൂഹിക-സാംസ്കാരിക മേഖലകളിലെല്ലാം തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും ന്യൂഡൽഹി: അർഥവത്തായതും പരസ്പരം ഗുണകരമായതുമായ തന്ത്രപ്രധാന പങ്കാളിത്തത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് ഇന്ത്യ-ആസിയാൻ ചർച്ച. 10 അംഗ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ 'ആസിയാനു'മായി ഇന്ത്യ സഹകരണം തുടങ്ങിയതിന്റെ 30ാം വാർഷികത്തിൽ ന്യൂഡൽഹിയിൽ ചേർന്ന മന്ത്രിതല സമ്മേളനത്തിൽ പരസ്പരബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പ്രസ്താവനയിൽ വ്യക്തമാക്കി. സമ്മേളന അധ്യക്ഷരായ ജയ്ശങ്കറും സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണനും തമ്മിൽ നടന്ന സംഭാഷണങ്ങൾക്കുശേഷമാണ് പ്രസ്താവന പുറത്തുവിട്ടത്.മേഖലയിലെ ശക്തമായ കൂട്ടായ്മയായ ആസിയാനിൽ ഇന്ത്യയും യു.എസും അടക്കം ഏതാനും രാജ്യങ്ങൾ വിവിധ മേഖലകളിലായി സഹകരിച്ചുവരുന്ന രാജ്യങ്ങളാണ്. ചൈനയുടെ ആധിപത്യശ്രമം നടക്കുന്ന ദക്ഷിണ ചൈന കടലിലെ സംഭവവികാസങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക, സാമൂഹിക-സാംസ്കാരിക മേഖലകളിലെല്ലാം ഇന്ത്യ-ആസിയാൻ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇരുവരും പറഞ്ഞു. ഭീകരവാദത്തെ ചെറുക്കാൻ യോജിച്ച് പ്രവർത്തിക്കും. ആരോഗ്യ മേഖലയിൽ, പ്രത്യേകിച്ച് വാക്സിൻ ഉൽപാദനത്തിലും വാണിജ്യമേഖലയിലും സഹകരിക്കും. നിർമാണം നടക്കുന്ന ഇന്ത്യ-മ്യാന്മർ-തായ്ലൻഡ് ത്രികക്ഷി ഹൈവേ ഏറ്റവും പെട്ടെന്ന് പൂർത്തിയാക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story