Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:48 AM IST Updated On
date_range 17 Jun 2022 5:48 AM ISTരോഗികൾ കാത്തിരിക്കെ കേന്ദ്ര മന്ത്രിക്ക് ഹെലികോപ്ടർ വിട്ടുനൽകി
text_fieldsbookmark_border
കൊച്ചി: ലക്ഷദ്വീപിൽ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾ കാത്തിരിക്കെ കേന്ദ്ര മന്ത്രിക്കായി ഹെലികോപ്ടർ വിട്ടുനൽകിയെന്ന് പരാതി. രോഗികളെ കൊച്ചിയിലെത്തിക്കേണ്ട എയർ ആംബുലൻസാണ് കേന്ദ്രമന്ത്രി അശ്വനി കുമാറിന്‍റെ ദ്വീപ് സന്ദർശനത്തിന് വിട്ടുനൽകിയതെന്നാണ് ആരോപണം. തലയിൽ തേങ്ങ വീണ് ഗുരുതരമായി പരിക്കേറ്റ ഒന്നര വയസ്സുകാരനടക്കം നാലുപേർ വിവിധ ദ്വീപുകളിൽ എയർ ആംബുലൻസ് കാത്തിരിക്കുമ്പോഴായിരുന്നു ഇതെന്ന് പരാതി ഉയർന്നു. കൊച്ചിയിൽ വിദഗ്ധ ചികിത്സക്ക് ഡോക്ടർമാർ നിർദേശം നൽകിയ രോഗികളാണിവർ. കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഹെലികോപ്ടറിന് പറക്കാൻ സാധിക്കില്ലെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ വിശദീകരണം. ഈ സമയത്തായിരുന്നു കേന്ദ്ര മന്ത്രിയുടെ ഹെലികോപ്ടർ യാത്ര. കേന്ദ്ര മന്ത്രിക്ക് ഒരു ദ്വീപിൽനിന്ന് മറ്റൊരു ദ്വീപിലേക്ക് കുറഞ്ഞ ദൂരം മാത്രമാണ് യാത്ര ചെയ്യാനുണ്ടായിരുന്നതെന്നും അതിനാലാണ് ഹെലികോപ്ടർ ഉപയോഗിച്ചതെന്നും ദ്വീപ് ഭരണകൂടം പറയുന്നു. എന്നാൽ, രോഗികളെ കൊച്ചിയിലാണ് എത്തിക്കേണ്ടിയിരുന്നത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ ഉണ്ടായിരുന്നിട്ടും പ്രതികൂല കാലാവസ്ഥയിൽ കൊച്ചി വരെ രോഗികളുമായി യാത്ര ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story