Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടുറോഡിൽ സ്​കൂൾ...

നടുറോഡിൽ സ്​കൂൾ വിദ്യാർഥിക്ക്​ മർദനം

text_fields
bookmark_border
സഹപാഠികൾ ഉൾപ്പെടെ മർദിച്ചത്​ മുൻ സംഭവത്തിന്‍റെ പേരിലെന്ന്​ പൊലീസ്​ തിരുവനന്തപുരം: നടുറോഡിൽ പട്ടാപ്പകൽ സ്​കൂൾ വിദ്യാർഥിക്ക്​ ക്രൂരമർദനം. മറ്റു​ രണ്ട്​ സ്​കൂളുകളിലെ വിദ്യാർഥികളാണ്​ സംഘംചേർന്ന്​ നഗരത്തിലെ ഒരു സ്കൂളിലെ പ്ലസ്​ വൺ വിദ്യാർഥിയെ വളഞ്ഞിട്ട്​ ആക്രമിച്ചത്​. തലക്കും ശരീരഭാഗങ്ങളിലും സാരമായി പരിക്കേറ്റ വിദ്യാർഥി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കു ശേഷം വീട്ടിലേക്ക്​ മടങ്ങി. കുറച്ച്​ ദിവസംമുമ്പ്​ നടന്ന സംഭവത്തിന്‍റെ തുടർച്ചയാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ പൊലീസ്​ പറഞ്ഞു. ബുധനാഴ്ച ഉച്ചക്കു​ ശേഷം പട്ടം ഗേൾസ്​ ഹൈസ്​കൂളിന്​ സമീപം ആയിരുന്നു സംഭവം. ബസ്​സ്​റ്റോപ്പിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിയെ മറ്റു സ്​കൂളുകളിൽനിന്നെത്തിയ ഒരു സംഘം വിദ്യാർഥികൾ മർദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിക്കൊപ്പം സ്​കൂളിൽ പഠിക്കുന്നവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നെന്നും പറയപ്പെടുന്നു. സംഭവം അറിഞ്ഞ്​ മെഡിക്കൽ കോളജ്​ പൊലീസ്​ എത്തി വിദ്യാർഥികളെ കസ്റ്റഡിയി ലെടുത്തെങ്കിലും 15-16 വയസ്സിന്​ ഇടയിൽ പ്രായമുള്ളവരായതിനാൽ കേസെടുത്തില്ല. സംഘത്തിൽ ആറുപേരോളം ഉണ്ടെന്നാണ്​ പൊലീസ്​ വ്യക്തമാക്കിയത്​. വ്യാഴാഴ്ച രാവിലെയോടെ പരിക്കേറ്റ വിദ്യാർഥിയെയും മർദിച്ചവരെയും ഒപ്പം ഇവരുടെ രക്ഷാകർത്താക്കളെയും പൊലീസ്​ സ്​റ്റേഷനിൽ വിളിച്ചുവരുത്തി. ചൈൽഡ്​ ​​വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇവർക്ക്​ കൗൺസലിങ്ങും താക്കീതും നൽകി പറഞ്ഞുവിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story