Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:43 AM IST Updated On
date_range 17 Jun 2022 5:43 AM ISTമെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീർപ്പുമുട്ടി കുട്ടികളുടെ ഐ.സി.യു
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീർപ്പുമുട്ടി കുട്ടികൾ. കുട്ടികളുടെ അത്യാഹിത വിഭാഗം ശിശുരോഗ ഒ.പിക്കടുത്തായിരുന്നു മുമ്പ് പ്രവർത്തിച്ചിരുന്നത്. രണ്ട് വർഷം മുമ്പാണ് പ്രധാന അത്യാഹിത വിഭാഗത്തിലേക്ക് കുട്ടികളുടെ വിഭാഗവും മാറ്റിയത്. ജനറൽ മെഡിസിൻ അത്യാഹിത വിഭാഗത്തിന്‍റെ അടുത്തായി ഇടുങ്ങിയ മുറിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മെഡിസിൻ രോഗികളുടെ ഇടയിലൂടെ വേണം കുട്ടികളുടെ ഐ.സി.യുവിലെത്താൻ. അഞ്ച് കുട്ടികളെപോലും കിടത്താനുള്ള സൗകര്യം ഇവിടെയില്ല. കുട്ടികൾക്ക് ആവശ്യമായ ചികിത്സ നൽകാനാകാതെ ഡോക്ടർമാർ ബുദ്ധിമുട്ടുകയാണ്. ഭീതിജനകമായ അവസ്ഥയിലാണ് കുട്ടികളുടെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നത്. മറ്റൊരു സൗകര്യപ്രദമായ സ്ഥലം കണ്ടെത്താൻ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story