Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:43 AM IST Updated On
date_range 17 Jun 2022 5:43 AM ISTദേശീയ കളരിപ്പയറ്റ് വിജയികൾക്ക് സ്വീകരണം
text_fieldsbookmark_border
തൃശൂർ: ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിനായി അഭിമാനകരമായ നേട്ടം കൈവരിച്ച തൃശൂർ ജില്ലയിലെ കളരിപ്പയറ്റ് മത്സരാർഥികൾക്ക് ജില്ല സ്പോർട്സ് കൗൺസിലും ജില്ല കളരിപ്പയറ്റ് അസോസിയേഷനും ചേർന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മെയ്പയറ്റിൽ സ്വർണം നേടിയ വേദനാഥ് കുന്നത്ത്, വെള്ളി നേടിയ എം.എം. ദേവിക, ചുവടുവിഭാഗത്തിൽ സ്വർണം നേടിയ കെ.എസ്. അദ്വൈത്, വെള്ളി നേടിയ കെ.പി. അഭിനന്ദ്, വി.വി. ദേവിക, ചവിട്ടിപ്പൊങ്ങൽ വിഭാഗത്തിൽ വെള്ളി നേടിയ കെ.എസ്. അനഘ, കെട്ടുകാരി പയറ്റ് വിഭാഗത്തിൽ വെള്ളി നേടിയ സഞ്ജു സന്തോഷ്, കെ.എസ്. അദ്വൈത് തുടങ്ങിയവരാണ് അഭിമാനനേട്ടം കരസ്ഥമാക്കിയത്. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് ആർ. സാംബശിവനും സെക്രട്ടറി സി. ദിദികയും ചേർന്ന് വിജയികളെയും കെ.പി. കൃഷ്ണദാസ് ഗുരുക്കളെയും കോച്ചുമാരായ കെ.പി. ദിനേശൻ ഗുരുക്കൾ, ഇ.ജി. സത്യപ്രകാശ് ഗുരുക്കൾ, എം.ബി. വിനോദ്കുമാർ ഗുരുക്കൾ എന്നിവരെയും ടെക്നിക്കൽ ഒഫിഷ്യൽസിനെയും ഹാരാർപ്പണവും മധുരവും നൽകി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story