Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയോഗ പരിശീലനവും...

യോഗ പരിശീലനവും ശിൽപശാലയും

text_fields
bookmark_border
തൃശൂർ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജില്ല യോഗ അസോസിയേഷൻ ഞായറാഴ്ച സൗജന്യ സംഘടിപ്പിക്കും. 'കോവിഡാനന്തര ശ്വാസകോശവും - യോഗയും' വിഷയത്തിൽ രാവിലെ ഒമ്പത്​ മുതൽ 11 വരെ പാറമേക്കാവ് അഗ്രശാലയിലാണ്​ പരിശീലനം. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്‍റ്​ സജിത്ത് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. തൃശൂർ മെഡിക്കൽ കോളജിലെ പൾമനറി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. സഞ്ജീവ് നായർ വിഷയം അവതരിപ്പിക്കും. യോഗ തെറപ്പിസ്റ്റ്​ ഗോപിനാഥ് എടക്കുന്നിയുടെ നേതൃത്വത്തിൽ കോവിഡാനന്തര ശ്വാസകോശ സംരക്ഷണ പരിശീലനം നൽകും. പിന്നീടുള്ള ഏഴ് ദിവസം തിരുവമ്പാടി ദേവസ്വം ബിൽഡിങ്ങിലെ അസോസിയേഷൻ ഓഫിസിൽ ആവശ്യക്കാർക്ക്​ സൗജന്യമായി പരിശീലനം നൽകുമെന്ന്​ ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി ബാലകൃഷ്ണൻ പള്ളത്ത്, ജോയന്‍റ്​ സെക്രട്ടറി പി.ജി. പുഷ്പാംഗദൻ, പ്രോഗ്രാം കൺവീനർ എ.എൻ. സന്ദീപ്, ജോയന്‍റ്​ കൺവീനർ ആശ മുരളി, വി.വി. സാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story