Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജീവിത പങ്കാളി വൃക്ക...

ജീവിത പങ്കാളി വൃക്ക നൽകും; ഷിജുവിന്‍റെ ശസ്ത്ര​ക്രിയക്ക്​ സുമനസ്സുകൾ സഹായിക്കണം

text_fields
bookmark_border
തൃശൂർ: ചിയ്യാരം മഹാത്മാ റോഡ്​ ആലുക്കൽ വർഗീസിന്‍റെ മകൻ ഷിജു ഉദാരമതികളുടെ സഹായം കാത്തിരിക്കുകയാണ്​. ഇരു വൃക്കയും തകരാറിലായ ഷിജുവിന്​ വൃക്ക പകുത്തു നൽകാൻ ഭാര്യ ബീന തയാറാണ്​. എന്നാൽ, ശസ്ത്രക്രിയക്കും മറ്റും വേണ്ടിവരുന്ന ഭാരിച്ച ചെലവ്​​ ഈ നിർധന കുടുംബത്തെ അലട്ടുന്നു​. തൃശൂർ ശക്തൻ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ്​ ഷിജു. ഭാര്യയും വിദ്യാർഥികളായ രണ്ട്​ മക്കളുമൊത്ത്​ വാടക വീട്ടിലാണ്​ താമസം. വൃക്കകൾ തകരാറിലായതോടെ പണിക്ക്​ പോകാൻ പറ്റാതായി. ഇതോടെ കുടുംബത്തിന്‍റെ വരുമാനം നിലച്ചു. ആഴ്ചയിൽ മൂന്ന്​ ഡയാലിസിസ്​ വേണം. എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്ന്​ ഡോക്ടർമാരുടെ നിർദേശവുമുണ്ട്​. കോട്ടക്കൽ ആസ്റ്റർ മിംസ്​ ആശുപത്രിയിലാണ്​ ചികിത്സ. ശസ്​​ത്രക്രിയക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി 20 ലക്ഷത്തോളം രൂപ ചെലവ്​ വരുമെന്നാണ്​ പറയുന്നത്​. എ.വി. ഷിജുവിനെ സഹായിക്കാൻ തൃശൂർ കോർപറേഷൻ 25ാം ഡിവിഷൻ കൗൺസിലർ നിമ്മി റപ്പായി ചെയർപേഴ്​സനും ജസ്റ്റിൻ നടയ്ക്കലാൻ കൺവീനറും ടി.എ. ജോസ്​ തട്ടിൽ ട്രഷററുമായി സമിതി രൂപവത്​കരിച്ച്​ തൃശൂർ ശക്തൻ ആർക്കേഡിലെ യൂനിയൻ ബാങ്ക്​ ശാഖയിൽ അക്കൗണ്ട്​ തുടങ്ങിയിട്ടുണ്ട്​. അക്കൗണ്ട്​ നമ്പർ: 338902010028897. ഐഫ്​എസ്​സി: UBIN533891. ഫോൺ: 9645075508. ------- TCR2 -Shiju -chikilsa sahayam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story