Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:38 AM IST Updated On
date_range 17 Jun 2022 5:38 AM ISTവാടകക്കെടുത്ത കാർ പണയം വെച്ച് പണം തട്ടിയ കേസിൽ അറസ്റ്റിൽ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: അടിപിടിക്കിടെ പിടിയിലായയാൾ . എറിയാട് മാടവന കൂട്ടുങ്ങൽ സുൽഫിക്കറിനെയാണ് (29) കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബ്രിജുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് കൊടുങ്ങല്ലൂർ ലോകമല്ലേശ്വരം വയലാർ ചേനത്ത് സഞ്ജുവിന്‍റെ കാർ വാടകക്കെടുത്ത് പണയം വെച്ച കേസിലാണ് അറസ്റ്റ്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി ആലങ്ങാട്, കയ്പമംഗലം പോലീസ് സ്റ്റേഷനുകളിലും സുൽഫിക്കറിനെതിരെ പരാതിയുണ്ട്. കേസിൽ ആലുവ സ്വദേശി അനിലിനെ കൂടി പിടികൂടാനുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പറവൂർ സ്വദേശി മുക്തിയാർ എന്നയാളുടെ കാർ വാടകക്കെടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് കൊടുങ്ങല്ലൂരിൽ കൈയാങ്കളിയുണ്ടായത്. തുടർന്നാണ് പൊലീസ് ഇയാളെ സ്റ്റേഷനിൽ കൊണ്ടുവന്നതും ചോദ്യം ചെയ്തതും. രണ്ട് മാസം മുൻപായിരുന്നു സഞ്ജുവിന്‍റെ പരാതി. എസ്.ഐമാരായ സുജിത്ത്, ആനന്ദ്, സി.പി.ഒ ബിനു ആന്‍റണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. TCK.KDR.ARREST SULFICKAR അറസ്റ്റിലായ സുൽഫിക്കർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
