Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:31 AM IST Updated On
date_range 17 Jun 2022 5:31 AM ISTഡിവൈ.എസ്.പിക്ക് മഹല്ല് ഭാരവാഹികൾ പരാതി നൽകി
text_fieldsbookmark_border
അന്തിക്കാട്: അന്തിക്കാട് മഹല്ല് ഖതീബ് ആയിരിക്കെ പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട് ഒളിവിൽപോയ കരൂപ്പടന്ന കുഴിക്കണ്ടത്തിൽ ബഷീർ സഖാഫിയെ പിടികൂടാൻ ഊർജിതമായ അന്വേഷണം ആവശ്യപ്പെട്ട് പുതിയ കമ്മിറ്റി ഭാരവാഹികൾ ഇരിങ്ങാലക്കുട ഡിവൈ.എസ്.പിക്ക് നിവേദനം നൽകി. അന്തിക്കാട് എസ്.എച്ച്.ഒ അനീഷ് കരീമിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതായും പിടികൂടാൻ എല്ലാ മാർഗങ്ങളും തേടുന്നതായും ഡിവൈ.എസ്.പി ബാബു തോമസ് ഉറപ്പുനൽകിയതായി നിവേദക സംഘം അറിയിച്ചു. മഹല്ല് പ്രസിഡന്‍റ് അബ്ദുൽ നാസർ പതിപറമ്പത്ത്, സെക്രട്ടറി കെ.കെ. അബ്ദുസ്സലാം, വൈസ് പ്രസിഡന്‍റ് അബ്ബാസ് വീരാവുണ്ണി, ജോയന്‍റ് സെക്രട്ടറി റാഫി കുഞ്ഞിക്ക എന്നിവരാണ് ഇരിങ്ങാലക്കുടയിലെ ഡിവൈ.എസ്.പി ഓഫിസിലെത്തി നിവേദനം നൽകിയത്. മേയ് 18നാണ് 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പള്ളി ഇമാമിനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തത്. തുടർന്ന് ഇയാൾ ഒളിവിൽപോയി. തുടർന്ന് അന്തിക്കാട് മഹല്ലിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇക്കഴിഞ്ഞ് 12ന് പൊലീസ് സുരക്ഷയിൽ ചേർന്ന പൊതുയോഗത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story