Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:42 AM IST Updated On
date_range 16 Jun 2022 5:42 AM ISTകലാമണ്ഡലം ഗോപിയെ ആദരിച്ചു
text_fieldsbookmark_border
ചെറുതുരുത്തി: 85ന്‍റെ നിറവിൽ നിൽക്കുന്ന പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയെ ശിഷ്യരും സഹപ്രവർത്തകരും ചേർന്ന് കലാമണ്ഡലത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോപിയാശാന് 85 തികഞ്ഞത്. വലിയ ആഘോഷങ്ങളില്ലാതെയായിരുന്നു പിറന്നാൾ. അതിനുശേഷം ആദ്യമായിട്ടാണ് കലാമണ്ഡലം ഭരണസമിതി അംഗം കൂടിയായ ഗോപിയാശാൻ കലാമണ്ഡലത്തിൽ എത്തിയത്. കലാമണ്ഡലം ലീലാമ്മ ടീച്ചറുടെ അനുസ്മരണ സമ്മേളനമായിരുന്നു ചടങ്ങ്. ഉദ്ഘാടനശേഷം കലാമണ്ഡലം എസ്. ഗോപകുമാർ ഗോപിയാശാനെ പൊന്നാടയണിയിച്ച് ആദരിക്കുകയായിരുന്നു. ഉദ്ഘാടനശേഷം നിരവധി ശിഷ്യർ ആശാനുമൊത്ത് ഫോട്ടോയെടുത്തു. ചിത്രം : ചിത്രം : TCTC Ty 2 gopiyum sishyarum പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയും ശിഷ്യരും സഹപ്രവർത്തകരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story