Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ പ്ലസിന്‍റെ മധുരം...

എ പ്ലസിന്‍റെ മധുരം നുണഞ്ഞ് മൂവർ സംഘം

text_fields
bookmark_border
എ പ്ലസിന്‍റെ മധുരം നുണഞ്ഞ് മൂവർ സംഘം
cancel
ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിന്​ 100 ശതമാനം വിജയത്തിനൊപ്പം മറ്റൊരു മധുരംകൂടി. സഹോദരങ്ങളായ മൂന്നുപേർ മുഴുവൻ വിഷയത്തിൽ എ പ്ലസ്​ നേടി വിജയത്തിന്‍റെ മാറ്റുകൂട്ടി. സഹല ഫാത്തിമ, അനാന ഫാത്തിമ, മുഹമ്മദ്‌ സാലിഹ് എന്നിവരാണ്​ എ പ്ലസ് മധുരം വീട്ടിലും സ്കൂളിലും എത്തിച്ചത്​. എടതിരിഞ്ഞി തോട്ടുപറമ്പിൽ ഫസലുദ്ദീൻ-ഷംല ദമ്പതിമാരുടെ മക്കളാണിവർ. ഒന്നാം ക്ലാസ് മുതല്‍ 10ാം ക്ലാസ്​ വരെ ഒരോ ക്ലാസിലാണ് മൂവരും പഠിച്ചത്. പ്രവാസിയായ ഫസലുദ്ദീന്‍ നാട്ടില്‍ ലീവിന് വന്നിട്ടുണ്ട്​. ഈ സമയത്തുതന്നെ ഫലം വന്നത്​ ഇരട്ടിമധുരമായി. എച്ച്.ഡി.പി സമാജം സ്കൂളിൽതന്നെ പ്ലസ് ടുവിന് സയന്‍സ് എടുത്ത് പഠിക്കമെന്നാണ് ഇവരുടെ ആഗ്രഹമെന്ന്​ ഫസലുദ്ദീൻ പറഞ്ഞു. tcm ijk മുഴുവൻ എ പ്ലസ് നേടിയ മൂവര്‍സംഘം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story