Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനോവായി മുഹ്​സിന്‍റെ...

നോവായി മുഹ്​സിന്‍റെ പരീക്ഷഫലം

text_fields
bookmark_border
നോവായി മുഹ്​സിന്‍റെ പരീക്ഷഫലം
cancel
എഴുതാത്ത അവസാന പരീക്ഷയൊഴികെ എല്ലാ വിഷയത്തിലും ജയം ഖാസിം സെയ്​ദ്​ ചാവക്കാട്: എഴുതിയ വിഷയങ്ങളിലെല്ലാം വിജയിച്ച സഹപാഠിയുടെ വേർപാട് കൂട്ടുകാർക്കും അധ്യാപകർക്കും നോവായി മാറി. ഏപ്രിൽ 28നാണ്​​ തെക്കൻ പാലയൂർ മങ്ങേടത്ത് വീട്ടിൽ മുഹമ്മദിന്‍റെ മകൻ മുഹ്​സിൻ (16) മരിച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിൽ ഐ.ടി മാത്രം ബാക്കിയുള്ളപ്പോഴാണ് ദുരന്തമെത്തുന്നത്​. കഴുത്താക്കൽ പാലത്തിനടുത്ത് ബണ്ടിനോട് ചേർന്ന പുഴക്ക് സമീപത്തെ ചളി നിറഞ്ഞ പത്താഴക്കുഴിയിൽ ഇറങ്ങിയ അഞ്ചു വിദ്യാർഥികളിൽ മരിച്ച മൂന്നുപേരിലൊരാളാണ് മുഹ്​സിൻ. തെക്കൻ പാലയൂർ സ്വദേശികളായ മനയംപറമ്പിൽ ഷണാദിന്‍റെ മകൻ വരുൺ (18), മനയംപറമ്പിൽ സുനിലിന്‍റെ മകൻ സൂര്യ (16) എന്നിവരാണ് മരിച്ച രണ്ടുപേർ. പരീക്ഷയുള്ളതിനാൽ വീട്ടിൽ പറയാതെയാണ് മുഹ്​സിൻ കൂട്ടുകാർക്കൊപ്പം ബണ്ടിന്​ സമീപത്തേക്ക് പോയത്. ആ യാത്ര മരണത്തിൽ കലാശിക്കുകയായിരുന്നു. എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂളിലാണ് മുഹ്​സിൻ പഠിച്ചിരുന്നത്. ഫോട്ടോ: TCC CKD SSLC Story Muhasin മുഹ്​സിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story