Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ...

കൊടുങ്ങല്ലൂർ ഉപജില്ലയിൽ വിജയത്തിന്‍റെ ചരിത്ര തിളക്കം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഉപജില്ലയിൽ നൂറു ശതമാനം വിജയത്തിന്‍റെ ചരിത്ര തിളക്കം. ഉപജില്ലയിലെ 12 പൊതു വിദ്യാലയങ്ങളിൽ ഒമ്പതും നൂറ് ശതമാനം വിജയം നേടിയപ്പോൾ മൂന്ന് സ്കൂളുകൾ നൂറിന്‍റെ തിളക്കത്തിലേക്ക്​ ഒരു ചുവട്​ മാത്രം പിന്നിലായി. പൊതു വിദ്യാലയങ്ങളിൽ സർക്കാർ സ്കൂളുകളുടെ മുന്നേറ്റവും ശ്രദ്ധേയമായി. തീരമേഖയോട് ചേർന്ന സ്കൂളുകളുടെയും നൂറ് തികച്ച വിജയം എടുത്ത് പറയേണ്ടതാണ്. മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ മതിലകം സെന്‍റ്​ ജോസഫ്സിൽ 615ൽ 614 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ഒരു വിദ്യാർഥി ഒരു വിഷയത്തിൽ പിറകിലായി. ഇവിടെ 70 വിദ്യാർഥികൾ സമ്പൂർണ എ പ്ലസുകാരാണ്. നൂറ് ശതമാനം വിജയം നേടിയ തൊട്ടടുത്ത ഒ. എൽ.എഫ്.ജി.എച്ച്.എസിൽ 224 കുട്ടികൾ വിജയം നേടി. ഇവരിൽ 56 സമ്പൂർണ എ പ്ലസുകാരുണ്ട്. പനങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ 249 ൽ 248 വിദ്യാർഥികൾ വിജയിച്ചു. 11 പേർ സമ്പൂർണ എ പ്ലസുകാരാണ്. ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ മെമോറിയൽ സ്കൂൾ പരീക്ഷയെഴുതിയ 23 പേരും വിജയിച്ചതോടെ നൂറ് ശതമാനം നിരയിൽ വീണ്ടും നിലകൊണ്ടു. കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളാണ് സമ്പൂർണ എ പ്ലസുകാരിൽ മുമ്പിൽ. ഇവിടെ 75 വിദ്യാർഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. 276 ൽ 275 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. നൂറ് ശതമാനത്തിന്‍റെ നിരയിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമോറിയൽ ജി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 120 പേരും വിജയിച്ച​പ്പോൾ 11 വിദ്യാർഥികൾ സമ്പൂർണ എ പ്ലസുകാരായി. കൊടുങ്ങല്ലൂർ പി. ഭാസ്കരൻ മെമോറിയൽ ജി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 334 വിദ്യാർഥികളും വിജയിച്ചതിൽ 43 പേർ എല്ലാത്തിലും എ പ്ലസ് നേടി. കോട്ടപ്പുറം സെന്‍റ്​ ആൻസിലെ 286 വിദ്യാർഥികളും വിജയം നേടി. 34 വിദ്യാർഥികൾ സമ്പൂർണ എ പ്ലസുകാരാണ്​. തീരമേഖയോട് ചേർന്ന വിദ്യാലയങ്ങളിൽ അഴീക്കോട് എസ്.എസ്.എം.എച്ച്.എസും നൂറിന്‍റെ തിളക്കത്തിലാണ്. പരീക്ഷയെഴുതിയ 282 പേരെയും വിജയിപ്പിച്ച ഇവിടെ 25 വിദ്യാർഥികൾ സമ്പൂർണ എ പ്ലസുകാരാണ്. എറിയാട് ജി.കെ.വി.എച്ച്.എസ്.എസിലെ നൂറുശതമാനത്തിൽ 14 പേർ സമ്പൂർണ എ പ്ലസുകാരാണ്. 202 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. നൂറ് ശതമാനം വിജയം നേടിയ എടവിലങ്ങ് ഗവ. ഹയർ സെക്കൻഡറിയിൽ 56 ൽ രണ്ട്​ പേർ സമ്പൂർണ എ പ്ലസുകാരാണ്. പി. വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 226 വിദ്യാർഥികളും വിജയിച്ചപ്പോൾ 12 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story