Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅളഗപ്പനഗറില്‍...

അളഗപ്പനഗറില്‍ കോണ്‍ഗ്രസ് ഓഫിസിന്‍റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു

text_fields
bookmark_border
അളഗപ്പനഗറില്‍ കോണ്‍ഗ്രസ് ഓഫിസിന്‍റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു
cancel
ആമ്പല്ലൂര്‍: അളഗപ്പനഗറില്‍ കോണ്‍ഗ്രസ് ഓഫിസിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തതായി പരാതി. ആമ്പല്ലൂരില്‍ ബോര്‍ഡുകള്‍ നശിപ്പിക്കുകയും കൊടികള്‍ കത്തിക്കുകയും മണ്ണംപേട്ടയില്‍ ബോര്‍ഡ് നശിപ്പിച്ചതായും പരാതിയുണ്ട്​. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അളഗപ്പനഗറിലെ കോണ്‍ഗ്രസ് ഓഫിസിന്റെ മുന്‍വശത്തെ ഏഴു ജനലുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അളഗപ്പനഗര്‍ ബ്ലോക്ക് കമ്മിറ്റി പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ ബ്ലോക്ക് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കെ.പി.സി.സി സെക്രട്ടറി സുനില്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഡേവിസ് അക്കര അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ കെ. ഗോപാലകൃഷ്ണന്‍, കല്ലൂര്‍ ബാബു, സെബി കൊടിയന്‍, നേതാക്കളായ കെ.എല്‍. ജോസ്, സോമന്‍ മുത്രത്തിക്കര, പ്രിന്‍സണ്‍ തയ്യാലക്കല്‍, കെ.എസ്. കൃഷ്ണന്‍കുട്ടി, ജിമ്മി മഞ്ഞളി, സുനില്‍ മുളങ്ങാട്ടുകര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആമ്പല്ലൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. ------------ പടം-അളഗപ്പനഗറില്‍ കോണ്‍ഗ്രസ് ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയില്‍. file name amb congress office
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story