Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:43 AM IST Updated On
date_range 15 Jun 2022 5:43 AM ISTവയറിളക്ക രോഗ നിയന്ത്രണ ചികിത്സ വാരാചരണ ഉദ്ഘാടനം
text_fieldsbookmark_border
വാടാനപ്പള്ളി: വയറിളക്ക രോഗനിയന്ത്രണ-പാനീയ ചികിത്സ വാരാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്നു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷൻ സുലേഖ ജമാലു അധ്യക്ഷത വഹിച്ചു. ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ-സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ക്കായുള്ള ബോധവത്കരണക്ലാസ് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. കാവ്യ കരുണാകരന്‍ നയിച്ചു. പഞ്ചായത്തംഗം ശ്രീകല ദേവാനന്ദ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി.കെ. അനൂപ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് വണ്‍ രാജു, ഡെപ്യൂട്ടി എജുക്കേഷന്‍ ആൻഡ് മീഡിയ ഓഫിസര്‍മാരായ സോണിയ ജോണി, റജീന രാമകൃഷ്ണന്‍, എല്‍.എച്ച്.എസ്. സബിയ എന്നിവര്‍ സംസാരിച്ചു. വാടാനപ്പള്ളി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ലിന്‍സന്‍ ജോസ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story