Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:34 AM IST Updated On
date_range 15 Jun 2022 5:34 AM ISTആശ പ്രവർത്തകർക്ക് ആപ് പരിശീലനം
text_fieldsbookmark_border
തളിക്കുളം: ആർദ്രം മിഷന്റെ ഭാഗമായി ഇ-ഹെൽത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ആശ പ്രവർത്തകരിലൂടെ നടപ്പിലാക്കുന്ന പുതിയ മൊബൈൽ ആപ് 'ശൈലി'യുടെ ആശ പ്രവർത്തകർക്കുള്ള പരിശീലനം തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തി. 30ന് മുകളിൽ പ്രായമുള്ളവരിൽ ജീവിതശൈലി രോഗങ്ങളുടെ ജനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രാഥമിക വിലയിരുത്തൽ നടത്തി ആശ പ്രവർത്തകർക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള മൊബൈൽ ആപ്പാണ് ശൈലി. ആർദ്രം മിഷൻ ജില്ല നോഡൽ ഓഫിസർ ഡോ. നിബിൻ കൃഷ്ണ, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. സഫീർ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ് കുമാർ, ജില്ല മെഡിക്കൽ ഓഫിസിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പത്മൻ വെൽസാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരായ കെ.എ. അബിത, കെ.ബി. രമ്യ എന്നിവർ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എ. ജിതിൻ, പി.എം. വിദ്യാസാഗർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരായ സി.ഐ. സീനത്ത് ബീവി, ഇ.എം. മായ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story