Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജനറല്‍ ആശുപത്രിയിൽ...

ജനറല്‍ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണം -സി.പി.ഐ

text_fields
bookmark_border
ജനറല്‍ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണം -സി.പി.ഐ ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിൽ ഫോറൻസിക് സർജന്റെ സേവനം ലഭ്യമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന്​ സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റി സമ്മേളനം ആവശ്യപ്പെട്ടു. ജില്ല എക്സിക്യൂട്ടീവ് അംഗം വി.എസ്. പ്രിൻസ് ഉദ്​ഘാടനം ചെയ്തു. അഡ്വ. രാജേഷ്‌ തമ്പാൻ, കെ.സി. മോഹൻലാൽ, ശോഭന മനോജ്‌ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി പി. മണി, ജില്ല കൗൺസിൽ അംഗം എം.ബി. ലത്തീഫ്, അസി. സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്‌, എം.സി. രമണൻ, കെ.വി. രാമകൃഷ്ണൻ, കെ.സി. ബിജു എന്നിവർ സംസാരിച്ചു. ബെന്നി വിൻസെന്റ്, വി.എസ്. വസന്തൻ, വർധനൻ പുളിക്കൽ, ശോഭന മനോജ്‌, കെ.സി. ശിവരാമൻ, വി.കെ. സരിത, അഡ്വ. ജിഷ ജോബി, അഡ്വ. അജയ്കുമാർ എന്നിവർ നേതൃത്വം നൽകി.13 അംഗ ലോക്കൽ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു, കെ.എസ്. പ്രസാദിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും കെ.സി. മോഹൻലാലിനെ അസി. സെക്രട്ടറിയായും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story