Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:48 AM IST Updated On
date_range 14 Jun 2022 5:48 AM IST'കൈകോർക്കാം, കൈത്താങ്ങാകാം' തുടങ്ങി
text_fieldsbookmark_border
ചാലക്കുടി: പരിയാരം പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കൊന്നക്കുഴി ഗവ. എൽ.പി സ്കൂളിൽ കേരള മഹിള സംഘം പഞ്ചായത്ത് കമ്മിറ്റിയുടെ 'കൈകോർക്കാം കൈത്താങ്ങാകാം' പരിപാടി തുടങ്ങി. ആദ്യപടിയായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഗും കുടയും നോട്ട്ബുക്കുകളും വിതരണം ചെയ്തു. പരിപാടി വാർഡ് അംഗവും പരിയാരം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സനുമായ ഷീബ ഡേവിസ് ഉദ്ഘാടനം ചെയ്തു. മഹിളസംഘം പഞ്ചായത്ത് കമ്മിറ്റി അംഗം റിൻസി റഷീദ് അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ സമഗ്രവികസനവും അടുത്ത അധ്യയന വർഷത്തിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. തിങ്കളാഴ്ച ഹാജരായ കുട്ടികളിൽനിന്ന് നറുക്കെടുത്ത ഭാഗ്യശാലിക്ക് മഹിള സംഘം മണ്ഡലം പ്രസിഡന്റ് ബിജി സദാനന്ദൻ സൈക്കിൾ സമ്മാനിച്ചു. മഹിള സംഘം ജില്ല കമ്മിറ്റി അംഗം ഉഷ പരമേശ്വരൻ, പി.ടി.എ പ്രസിഡന്‍റ് രമ്യ സുബ്രൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി വി.എം. ടെൻസൻ, ബിജി സദാനന്ദൻ, പ്രധാനാധ്യാപിക സി.ജെ. ടോയ്സി എന്നിവർ സംസാരിച്ചു. ----------- TCMChdY - 3 പരിയാരം കൊന്നക്കുഴി എൽ.പി സ്കൂളിൽ കൈകോർക്കാം, കൈത്താങ്ങാകാം പരിപാടിയുടെ ഭാഗമായി പഠനോപകരണങ്ങൾ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story