Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെട്ടിട ഉടമകൾ...

കെട്ടിട ഉടമകൾ നേരിടുന്ന മുഖ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന്

text_fields
bookmark_border
തിരുനാവായ: സംസ്ഥാനത്ത് കെട്ടിട ഉടമകൾ നേരിടുന്ന മുഖ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ സാമഗ്രികളുടെ വില അനിയന്ത്രിതമായി വര്‍ധിക്കുന്നത് നിയന്ത്രിക്കണമെന്നും ബിൽഡിങ് ഓണേഴ്​സ് അസോസിയേഷൻ സംസ്ഥാന പ്രവര്‍ത്തക സമിതി കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അലിബ്രാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ വൈസ്​ പ്രസിഡന്റ് സബാഹ് വേങ്ങര, ആക്ടിങ് പ്രസിഡന്റ് അച്ചമ്പാട്ട് ബീരാൻകുട്ടി, വൈസ് പ്രസിഡന്റുമാരായ വി.പി. അബൂബക്കർ ഹാജി, അബ്ബാസ് ഹാജി, സെക്രട്ടറിമാരായ അഡ്വ. രാജീവ്, അഡ്വ. ജസ്റ്റസ്, യു.എ. മനാഫ്, ഹസ്സൻ എന്നിവർ സംസാരിച്ചു. ജമാലുദ്ദീൻ സ്വാഗതവും ട്രഷറർ ഹസ്സൻ ഹാജി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story