Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതിയ ജന്‍ഔഷധികൾക്ക്​...

പുതിയ ജന്‍ഔഷധികൾക്ക്​ അടുത്തമാസം മുതൽ അപേക്ഷിക്കാം

text_fields
bookmark_border
ATTN: NE: Please kill the previous file tcg pam1 & use this തൃശൂർ: കാത്തിരിപ്പിനൊടുവിൽ കേരളത്തിന്​ പുതിയ ജന്‍ഔഷധി മരുന്ന്​ വില്‍പനശാലകൾ നൽകാൻ കേന്ദ്രം തയാറാവുന്നു. ഒരുവർഷമായി തടഞ്ഞുവെച്ച പുതിയ സ്ഥാപനങ്ങൾക്ക് ഓൺലൈനായി അടുത്തമാസം മുതൽ അപേക്ഷിക്കാം. കഴിഞ്ഞ ജൂൺ മുതൽ ഈ ജൂൺവരെ നൽകിയ ആയിരത്തിലധികം അപേക്ഷകളാണ്​ കെട്ടിക്കിടക്കുന്നത്​. ഇതരസംസ്ഥാനങ്ങളിൽ ഇല്ലാത്ത വിൽപനയും കൂടുതൽ സ്ഥാപനങ്ങളും നിലവിൽ കേരളത്തിലുണ്ട്​​. ജൻഔഷധി സ്ഥാപനങ്ങളിൽ കേന്ദ്ര ആരോഗ്യവകുപ്പ്​ നൽകുന്ന മരുന്നുകൾക്ക്​ പുറമേ കൂടുതൽ ലാഭം ലഭിക്കുന്ന ഇതര കമ്പനികളുടെ ജനറിക്​ മരുന്നുകൾ വിൽക്കുന്നത്​ തടഞ്ഞതിനുശേഷമേ പുതിയ സ്ഥാപനങ്ങൾ അനുവദിക്കുകയുള്ളൂവെന്നായിരുന്നു​ അധികൃതരുടെ നിലപാട്​. ഇതിനായി മുഴുവൻ ജൻഔഷധി സ്ഥാപനങ്ങളിലും പരിശോധന നടത്തിയതിനുശേഷമേ അപേക്ഷകൾ സ്വീകരിക്കൂ എന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, മുഴുവൻ വില്‍പനശാലകളിലും പരിശോധന പൂർത്തീകരിക്കാതെയാണ്​ ഒരുവർഷത്തിന്​ പിന്നാലെ വിലക്ക്​ നീക്കുന്നത്​. സംസ്ഥാനത്തെ കേന്ദ്രാനുകൂല സംഘടനകളുടെ സമ്മർദമാണ്​ ഇതിന്​ പിന്നിലെന്നാണ്​ അറിയുന്നത്​. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച്​ കേരളത്തിൽ ജൻഔഷധി മരുന്നുകൾക്ക്​ ആവശ്യക്കാർ ഏറെയാണ്​. അതുകൊണ്ടുതന്നെ വിപണിയും സജീവമാണ്​. ഇത്​ ലക്ഷ്യമിട്ട്​ ഇതരസംസ്ഥാന ലോബികളും അപേക്ഷ നൽകാനായി രംഗത്തുണ്ട്​. അതേസമയം, ജന്‍ഔഷധി മരുന്നുവില്‍പനശാലകളിൽ വലിയതോതിൽ കുത്തകവത്​കരണം നടക്കുകയാണെന്ന ആക്ഷേപം ശക്തമാണ്​. നിലവിൽ 80 ശതമാനം കടകളും കുത്തകകളാണ്​ നടത്തുന്നത്​. കേന്ദ്രസർക്കാർ അനുകൂല പാർട്ടി പ്രവർത്തകരും അനുഭാവികളും പത്തിലധികം കടകൾ നിലവിൽതന്നെ നടത്തുന്നുണ്ട്​. നഗരത്തിൽ രണ്ടു കടകൾ തമ്മിലെ ദൂരപരിധി ഒന്നരകിലോമീറ്റർ ആണെങ്കിൽ ഗ്രാമത്തിലിത്​ രണ്ടാണ്​. ഈ ദൂരപരിധിയിൽ ബിനാമികളെ ഉപയോഗിച്ച്​ കുത്തകവത്​കരണത്തിനാണ്​ നിലവിലെ ഉടമകൾ ശ്രമിക്കുന്നത്​. അതോടൊപ്പം അടുത്ത ദൂരപരിധിയിൽ ഔഷധശാലകൾ വരാതിരിക്കുന്നതിനുള്ള ഇടപെടലുകളും വ്യാപകമായുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story