Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:38 AM IST Updated On
date_range 11 Jun 2022 5:38 AM ISTമുസ്ലിം വിരുദ്ധ അഴിഞ്ഞാട്ടങ്ങൾക്കെതിരെ മൗനപ്രതിഷേധം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: വർഗീയ ഫാഷിസ്റ്റ് ശക്തികളുടെ വർധിച്ചുവരുന്ന മുസ്ലിം വിരുദ്ധ അഴിഞ്ഞാട്ടങ്ങൾക്കെതിരെ ഫലപ്രദമായ ഭരണകൂട നടപടി ആവശ്യപ്പെട്ട് എറിയാട് മഹല്ല് ഏകോപന സമിതി മൗനപ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭരണകൂട ഒത്താശയോടെ വർഗീയ ഫാഷിസ്റ്റ് ശക്തികൾ നടത്തുന്ന മുസ്ലിം വിരുദ്ധതയുടെ നടപടികൾ രൂക്ഷമാകുന്നതിന്‍റെ അവസാന ഉദാഹരണമാണ് പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചുള്ള നൂപൂർ ശർമയുടെ പ്രസ്താവന. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകൾ നിരന്തരം ആക്രമിക്കപ്പെടുന്നു. ഇരകൾ പ്രതികളാക്കപ്പെടുന്ന പ്രവണതയും ഏറുന്നു. വ്രണിത ഹൃദയരായ മുസ്ലിംസമുദായം അനുഭവിക്കുന്ന പ്രയാസങ്ങൾ അറിയിക്കാനാണ് പ്രതിഷേധം. 17ന് വൈകീട്ട് നാലിന് അഴീക്കോട് ജെട്ടിയിൽ ആരംഭിക്കുന്ന സംയുക്ത മഹല്ലുകളുടെ ബഹുജന പ്രതിഷേധ മൗന പ്രകടനം എറിയാട് സെന്‍ററിൽ സമാപിക്കും. തുടർന്ന് പ്രതിഷേധയോഗം നടക്കും. പ്രതിഷേധ സംഗമത്തിന്‍റെ വിജയത്തിനായി അഴീക്കോട് പുത്തൻപള്ളി മഹല്ല്, പേബസാർ ജുമാ മസ്ജിദ്, കടപ്പൂര് ജുമാ മസ്ജിദ്, മാടവന പടിഞ്ഞാറെ മുഹ്യിദ്ദീൻ ജുമാ മസ്ജിദ്, അയിനിക്കപ്പറമ്പ് മാടവന കിഴക്കേ ജുമാ മസ്ജിദ്, മാടവന ബദ്രിയ്യ ജുമാ മസ്ജിദ് പ്രസിഡന്‍റുമാരും മഹല്ല് ഖത്തീബുമാരും ഫൈസൽ യൂബസാർ ഉൾപ്പെടെ 17 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. വാർത്തസമ്മേളനത്തിൽ പേബസാർ മഹല്ല് ഇമാം കെ. റിയാസ് അഹ്സനി, സ്വാഗതസംഘം ചെയർമാൻ എ.എ. മുഹമ്മദ് ഇഖ്ബാൽ, ജനറൽ കൺവീനർ പി.എം. അബ്ദുൽ കരീം, കൺവീനർ വി.ഐ. അഷ്റഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story