Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബസിടിച്ച് പൊലീസുകാരൻ...

ബസിടിച്ച് പൊലീസുകാരൻ മരിച്ച കേസിൽ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
കുറ്റിപ്പുറം: ബസിടിച്ച് പൊലീസുകാരൻ മരിച്ച സംഭവത്തിൽ ബസ്​ ഡ്രൈവറെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊടുങ്ങല്ലൂർ പതിയശേരി ഇടവഴിക്കൽ മുഹമ്മദ് ഷാഫിയെയാണ് അറസ്റ്റ് ചെയ്തത്​. അപകടത്തിനിടയാക്കിയ ബസ് പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിനിടയാക്കിയ വകുപ്പിലാണ് കേസ്​. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. രണ്ടുവർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടാണ്​ കുറ്റിപ്പുറം ഹൈവേ ജങ്​ഷനിൽ കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റിപ്പുറം സ്റ്റാൻഡിലേക്ക് പോകുന്ന ബസ് മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചത്. കുന്നംകുളം സ്റ്റേഷനിലെ സി.പി.ഒ ബിജു (40) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്​ മുന്നിലേക്ക് ബിജു തെറിച്ചുവീണതിനു​ പിന്നാലെ ദേഹത്തുകൂടി ഇതേ ബസ് കയറിയിറങ്ങുകയും ചെയ്തു. ചാലക്കുടി സ്വദേശിയാണ്. കുറ്റിപ്പുറത്തിനടുത്ത് അധ്യാപികയായി ജോലി ചെയ്യുന്ന ഭാര്യയെ കാണാനെത്തിയതായിരുന്നു ബിജു. Mp KTPM മുഹമ്മദ് ഷാഫി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story