Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ വാൻ തലകീഴായി...

സ്കൂൾ വാൻ തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കുട്ടികൾക്കും പരിക്ക്

text_fields
bookmark_border
ചെറുതുരുത്തി: സ്കൂൾ വാൻ നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞ്​ ഡ്രൈവർക്കും കുട്ടികൾക്കും പരിക്കേറ്റു. മുള്ളൂർക്കര ഗവ. എൽ.പി സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യവ്യക്തിയുടെ വാനാണ്​ അപകടത്തിൽപെട്ടത്​. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആറ്റൂർ കൊല്ലംമാക്കിന്​ സമീപമാണ്​ അപകടം. വണ്ടിയിൽ കുറച്ച്​ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിസ്സാര പരിക്കേറ്റ​ രണ്ടുകുട്ടികളെയും ഡ്രൈവറെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവറുടെ കൈയിന്​ പരിക്കുണ്ട്. കുട്ടികൾ രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി. TCTC Ty 3 ആറ്റൂർ കൊല്ലംമാക്കിന്​ സമീപം നിയന്ത്രണംതെറ്റി തലകീഴായി മറിഞ്ഞ സ്കൂൾ വാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story