Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ മകളുടെ ആസ്തി അന്വേഷിക്കണം-ശോഭ സുരേന്ദ്രൻ

text_fields
bookmark_border
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ ആസ്തിയെ കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രിയും ഗൂഢാലോചനക്കാരും ചേര്‍ന്ന് സ്വപ്ന സുരേഷിനെ അപായപ്പെടുത്തുമോയെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ടെന്നും അതിനാല്‍ അടിയന്തരമായി പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ല ഓഫിസില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തനിക്ക് അനുഭവപ്പെട്ട ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞപ്പോള്‍ മുതല്‍ മുഖ്യമന്ത്രി ഭയപ്പെടുകയാണ്. നിയമം നില്‍ക്കില്ലെന്നറിഞ്ഞിട്ടും സ്വപ്നക്കും പി.സി. ജോര്‍ജിനുമെതിരെ കലാപ ആഹ്വാനത്തിന് കേസെടുക്കുന്നു. ഒരു സ്ത്രീ കേരള സമൂഹത്തിന് മുന്നില്‍ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞാലുടന്‍ കലാപമുണ്ടാകുന്ന വിധം ദുര്‍ബലമാണോ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആനയും തോട്ടിയും ഒരുമിച്ച് കട്ടെടുത്തിട്ടും തോട്ടിയെടുത്തയാള്‍ക്കെതിരെ മാത്രം കേസെടുത്ത് ആനയെ മോഷ്ടിച്ചയാളെ പൊലീസിനെ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഏത് കേസിലും എൽ.ഡി.എഫ്-യു.ഡി.എഫ് കൊടുക്കല്‍ വാങ്ങല്‍ രാഷ്ട്രീയമാണ് നടക്കുന്നത്. വി.ഡി. സതീശൻ പിണറായി സർക്കാറിലെ ഉപമുഖ്യമന്ത്രിയായാണ് പ്രവർത്തിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story