Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനാവശ്യ...

അനാവശ്യ ആരോപണങ്ങൾകൊണ്ട് സർക്കാറിനെ പിന്തിരിപ്പിക്കാനാവില്ല -കെ. രാജൻ

text_fields
bookmark_border
തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സർക്കാറിന് ഒരുപ്രതിസന്ധിയുമില്ലെന്നും അനാവശ്യമായ ആരോപണങ്ങൾകൊണ്ട് ഇച്ഛാശക്തിയും ലക്ഷ്യബോധവുമുള്ള സർക്കാറിനെ പിന്തിരിപ്പിക്കാനാവില്ലെന്നും മന്ത്രി കെ. രാജൻ. മുഖ്യമന്ത്രിക്കെതിരായ നീക്കത്തെ സർക്കാറും ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് കരുതിയാൽ അതിനെ ശക്തമായിതന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയും സർക്കാറും നേരിടും. കേരളം ഒരുദിവസംകൊണ്ട് രാത്രിയായി പകലായതല്ല. ദീർഘമായ രാഷ്ട്രീയ പാരമ്പര്യവും ചരിത്രവുമുള്ളവരാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രബുദ്ധരാണ് കേരളത്തിലെ ജനങ്ങൾ. കേരളത്തിന്‍റെ രാഷ്ട്രീയബോധ്യത്തെയും ധാരണയെയും അനാവശ്യമായി ചോദ്യം ചെയ്യാൻ ശ്രമിക്കുന്നവർക്കുള്ള തിരിച്ചടി എന്താണെന്ന് വരുംനാളുകളിൽ കാണാം. വെളിപ്പെടുത്തലെന്ന പേരിൽ വന്നിട്ടുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന കാര്യത്തിൽ ആർക്കും എതിർപ്പുണ്ടാവാനിടയില്ല. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ആരാണ് പിന്നിൽ, തിരക്കഥയെഴുതിയത് ആരാണ്, എന്തൊക്കെ, എവിടെ വെച്ച് എന്നതൊക്കെ വരുന്ന ദിവസങ്ങളിൽ അറിയാം. പി.സി. ജോർജിനെക്കുറിച്ചുള്ള ചോദ്യങ്ങളോട്, കുറച്ചുകൂടി നല്ലകാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story