Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഞ്ചഗുസ്തി മത്സരം...

പഞ്ചഗുസ്തി മത്സരം ഇവർക്ക്​ കുടുംബകാര്യം

text_fields
bookmark_border
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മാതാവിനും മകനും അഭിമാന നേട്ടം പാവറട്ടി: ഹൈദരാബാദിൽ നടന്ന 44ാം ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മാതാവിനും മകനും അഭിമാന നേട്ടം. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത പാവറട്ടി വെന്മേനാട് മുസ്‌ലിം വീട്ടിൽ ചന്ദനപറമ്പിൽ റഷീദിന്‍റെ ഭാര്യ രഹ്ന, മകൻ അദ്‌നാൻ റഷീദ് എന്നിവർക്കാണ് നേട്ടം. രഹ്ന രണ്ടും അദ്നാൻ മൂന്നും സ്ഥാനം നേടി. നേരത്തെ സംസ്ഥാന-ദേശീയ മത്സരങ്ങളിൽ ഇവർ ജേതാക്കളായിട്ടുണ്ട്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ് കോളജിലെ ബി.ആർക് വിദ്യാർഥിയായ അദ്‌നാൻ കബഡി താരം കൂടിയാണ്. സെപ്റ്റംബറിൽ തുർക്കിയിൽ നടക്കുന്ന ലോക മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇവർ കഠിനപരിശീലനത്തിലാണ്. കണ്ടശ്ശാംകടവ് സ്വദേശി ഹരിയാണ് പരിശീലകൻ. tr photo7 രഹ്നയും അദ്‌നാൻ റഷീദും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story