Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:39 AM IST Updated On
date_range 9 Jun 2022 5:39 AM ISTപണം ആവശ്യപ്പെട്ട് യുവാവിനെ ആക്രമിച്ച ഗുണ്ടാസംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ
text_fieldsbookmark_border
അന്തിക്കാട്: ബാറിന് സമീപം പണം ആവശ്യപ്പെട്ട് യുവാവിനെ ആക്രമിച്ച കേസിൽ ഗുണ്ടാസംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. പെരിങ്ങോട്ടുകര കോരമ്പി അജീഷ് (35), താന്ന്യം വലിയകത്ത് നിയാസ് (29), ചെമ്മാപ്പിള്ളി പാണ്ടാത്ര ഷൈബിൻ (39) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ മോഷ്ടാവ് കായ്ക്കുരു രാജേഷിന്റെ സംഘത്തിലുള്ളവരാണ് ഇവർ. ചൊവ്വാഴ്ച വൈകിട്ട് 3.30ന് പെരിങ്ങോട്ടുകര ബാറിന് മുൻവശം ഇവർ പെരിങ്ങോട്ടുകര സ്വദേശി രതീഷ് രവിയോട് പണം ആവശ്യപ്പെടുകയും നൽകാതിരുന്ന രതീഷിനെ സംഘത്തിലെ അജീഷ്, താന്ന്യം വടക്കുമുറി സ്വദേശി ശൈബൻ എന്നിവർ ചേർന്ന് മർദിച്ച് പോക്കറ്റിലുണ്ടായിരുന്ന 13,000 രൂപ പ്രതികൾ തട്ടിപ്പറിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സി.ഐ അനീഷ് കരീം, സബ് ഇൻസ്‌പെക്ടർമാരായ കെ.എച്ച്. റനീഷ്, ബെനഡിക്ട്, എ.എസ്.ഐ എം.കെ. അസീസ്, ഷറഫുദ്ദീൻ, വിനോഷ്, സി.പി.ഒമാരായ ആകാശ്, അനു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. TCK VTPLY 3 അന്തിക്കാട് അറസ്റ്റിലായവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story