Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:38 AM IST Updated On
date_range 9 Jun 2022 5:38 AM ISTവിദ്യാർഥിയുടെ കൈയിലൂടെ ബസിന്‍റെ പിൻചക്രം കയറിയിറങ്ങി
text_fieldsbookmark_border
മതിലകം: ദേശീയപാത മതിലകം പള്ളി വളവിൽ സ്കൂൾ വിദ്യാർഥിയുടെ കൈയിലൂടെ സ്വകാര്യ ബസിന്‍റെ പിൻചക്രം കയറിയിറങ്ങി. മതിലകം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് മുമ്പിൽ ബുധനാഴ്ച രാവിലെ 9.20നാണ് സംഭവം. മതിലകം സെന്‍റ് ജോസഫ് സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥി കൂളിമുട്ടം തറയിൽ മണിലാലിന്‍റെ മകൻ അലനാണ് (12) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ വിദ്യാർഥിയെ ആക്ട്സ് പ്രവർത്തകർ ആദ്യം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലും പിന്നീട് തൃശൂർ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടിൽനിന്നു സ്‌കൂളിലേക്ക് സൈക്കിളിൽ വരുന്നതിനിടെയാണ് അപകടം. കൊടുങ്ങല്ലൂരിലേക്ക് വന്ന ബസ് അലൻ സഞ്ചരിച്ച സൈക്കിളിൽ തട്ടി. സൈക്കിളിൽനിന്നു റോഡിലേക്ക് വീണ അലന്‍റെ കൈയിലൂടെ ബസിന്‍റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. മതിലകം പൊലീസ് മേൽനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story