Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇറങ്ങുംമുമ്പേ ബസ്...

ഇറങ്ങുംമുമ്പേ ബസ് മുന്നോട്ടെടുത്തു; റോഡിൽ വീണ്​ വിദ്യാർഥിക്ക്​ പരിക്ക്​

text_fields
bookmark_border
package കുന്നംകുളം: ഇറങ്ങുംമുമ്പേ ബസ്​ മുന്നോട്ടെടുത്തതോടെ റോഡിൽ തെറിച്ചുവീണ വിദ്യാർഥിക്ക് പരിക്കേറ്റു. ആർത്താറ്റ് ഹോളി ക്രോസ്​ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ആകർഷിനാണ്​ (14) പരിക്കേറ്റത്. അപകടം വരുത്തിയ തൃശൂർ -കുറ്റിപ്പുറം റൂട്ടിലോടുന്ന ജോണി ഹോളിഡേ ബസ് നിർത്താതെ പോയി. ബുധനാഴ്ച വൈകീട്ട് പാറേമ്പാടം ബസ്​സ്റ്റോപ്പിന് സമീപമാണ്​ സംഭവം. പാറേമ്പാടം കുരിശുപള്ളി സ്റ്റോപ്പിൽ ഇറങ്ങാനുള്ള വിദ്യാർഥിക്കായി ഏറെ മാറിയാണ്​ ബസ്​ നിർത്തിയത്. കുട്ടി ഇറങ്ങുംമുമ്പേ​ ബസ് മു​ന്നോട്ടെടുത്തു. റോഡിൽ തെറിച്ചുവീണത് കണ്ട് സമീപത്തുള്ളവർ ബഹളം വെച്ചെങ്കിലും ബസ് നിർത്തിയില്ല. ഓടിയെത്തിയ പൊതുപ്രവർത്തകൻ ബെനറ്റ്, ജോൺസൺ എന്നിവർ ചേർന്ന് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചു. കൊരട്ടിക്കര അത്താണി പറമ്പിൽ നാരായണന്‍റെ മകനാണ് ആകർഷ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story