Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅരുമയായ പോത്തുകളെ കടുവ...

അരുമയായ പോത്തുകളെ കടുവ കൊന്നു; സങ്കടത്തോടെ ബിജു

text_fields
bookmark_border
അരുമയായ പോത്തുകളെ കടുവ കൊന്നു; സങ്കടത്തോടെ ബിജു
cancel
അതിരപ്പിള്ളി: അരുമയായി വളർത്തിയ പോത്തുകളെ കടുവ ആക്രമിച്ച്​ കൊന്നതിന്‍റെ സങ്കടത്തിലാണ് യുവാവ്​. അതിരപ്പിള്ളിയിലെ ബിജു കോളിക്കുന്നിയുടെ രണ്ട് പോത്തുകളെയാണ് കടുവ കൊന്നത്. മറ്റൊന്നിനെ കാണാതായി. കഴിഞ്ഞ ദിവസം വൈകീട്ട് കണ്ണംകുഴിയിൽ പുഴയിലെ തുരുത്തിൽ ആറ് പോത്തുകളെ തീറ്റിക്കൊണ്ടിരിക്കുകയായിരുന്നു ബിജു. ഇതിനിടയിൽ അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടം വന്നെത്തിയതോടെ പോത്തുകൾ ചിതറിയോടി. ഭയന്ന പോത്തുകൾ പ്ലാന്‍റേഷൻ ഭാഗത്തെ വനത്തിലേക്കാണ്​ കയറിപ്പോയത്​. മൂന്ന് പോത്തുകളെ പിന്നീട് കണ്ടെത്തി. രാത്രിയായതോടെ കൂടുതൽ തിരച്ചിൽ നടത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെ പോത്തുകളുടെ കാൽപ്പാട്​ നോക്കി തിരച്ചിൽ നടത്തിയ ബിജു, രണ്ടെണ്ണത്തെ കാട്ടിൽ കടുവ ആക്രമിച്ച്​ കൊന്ന നിലയിൽ കണ്ടെത്തി. ഒരെണ്ണത്തെ കണ്ടെത്താനായിട്ടില്ല. ഇതിനെയും കടുവ തിന്നതായി സംശയിക്കുന്നു. TC MChdy - 6 പോത്തിന്‍റെ ജഡത്തിനരികെ ബിജു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story