Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:42 AM IST Updated On
date_range 2 Jun 2022 5:42 AM ISTകലക്ടറേറ്റിനു മുന്നിൽ അക്ഷരമാല പഠനസമരം
text_fieldsbookmark_border
തൃശൂർ: സേവ് എജുക്കേഷൻ കമ്മിറ്റി നടത്തി വിദ്യാഭ്യാസ സംരക്ഷണദിനം ആചരിച്ചു. 'അക്ഷരമാല അച്ചടിച്ചാൽ മാത്രം പോരാ, പഠിപ്പിക്കുകയാണ് വേണ്ടത്' എന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം. ഭാഷാസ്നേഹികളും വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും ചേർന്ന് ബ്ലാക്ക് ബോർഡിൽ അക്ഷരം എഴുതിയാണ് സമരം തുടങ്ങിയത്. സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല അപ്രത്യക്ഷമായിട്ട് രണ്ടു പതിറ്റാണ്ടോളമായി. ഡി.പി.ഇ.പി പാഠ്യപദ്ധതി വന്നതോടെയാണ് അക്ഷരപഠനം അവസാനിച്ചത്. ഇതിനെതിരെയാണ് അക്ഷരമാല പഠന സമരം നടത്തിയത്. പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. നന്ദഗോപൻ കൊട്ടുവള്ളിക്കാടിന്‍റെ നേതൃത്വത്തിൽ 'കാണ്മാനില്ല അക്ഷരമാല' തെരുവ് നാടകം അരങ്ങേറി. സേവ് എജുക്കേഷൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് ജി. നാരായണൻ അധ്യക്ഷത വഹിച്ചു. പ്രഫ. കൃഷ്ണകുമാരി, അഡ്വ. സുജ ആന്‍റണി, ഡോ. എം. പ്രദീപൻ, രവീന്ദ്രൻ ചിയ്യാരത്ത്, എം. കുമാർ, സി.ആർ. ഉണ്ണികൃഷ്ണൻ, ജില്ല കൺവീനർ അബ്ദുൽ നവാസ്, പി.കെ. ധർമജൻ എന്നിവർ സംസാരിച്ചു. photo5
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story