Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅക്ഷര വിളംബരം

അക്ഷര വിളംബരം

text_fields
bookmark_border
lead തൃശൂര്‍: ഓണ്‍ലൈനിൽനിന്ന്​ ആദ്യമായി വിദ്യാലയാങ്കണത്തിൽ കാലുകുത്തിയവരായിരുന്നു ചിലർ. വേറെ കുറെ കുട്ടികൾ ആദ്യമായി വിദ്യാലയത്തിൽ എത്തുന്നവർ. പണ്ടെപ്പോലെ പരിഭ്രമമുള്ളവർ പാടേ കുറവ്​. പാട്ടും കളിയും ചിരിയും മധുരപലഹാര വിതരണവുമായി ജില്ലയിൽ പ്രവേശനോത്സവം പൊടിപാറിയപ്പോൾ കുട്ടിത്തത്തിന്‍റെ വീണ്ടെടുപ്പിൽ തളിർക്കുകയായിരുന്നു വിദ്യാലയങ്ങൾ. മഹാമാരിയുടെ ആശങ്കകളും കാര്‍മേഘങ്ങളും ഒഴിഞ്ഞുനിന്ന പുലരിയില്‍ പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമായി കുരുന്നുകൾ ഒറ്റക്കും കൂട്ടമായും സ്കൂളുകളിലെത്തി. രണ്ടു​ വര്‍ഷത്തിനു​ ശേഷം വീണ്ടുമൊരു സമ്പൂർണ വിദ്യാലയകാലം. പുതിയ അന്തരീക്ഷവുമായി ഇണങ്ങാൻ മടികാണിച്ച അപൂർവം ചിലരുണ്ടായിരുന്നു. വര്‍ണ ബലൂണുകളും വലിയ കടലാസ് പൂക്കളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച വിദ്യാലയ മുറ്റത്തേക്ക് അച്ഛനമ്മമാര്‍ക്കൊപ്പമെത്തിയ നവാഗതര്‍ വിസ്മയവും പരിഭ്രമവും പടർന്ന മുഖവുമായി ആദ്യമൊന്ന്​ അന്തിച്ചുനിന്നു. അമ്മയും അച്ഛനും ഗേറ്റില്‍ നിന്നിരുന്ന ടീച്ചര്‍മാരും നിര്‍ബന്ധിച്ചപ്പോള്‍ മടികൂടി. പിന്നെ എല്ലാവരും ചേര്‍ന്ന് സ്നേഹപൂര്‍വം അകത്തുകയറ്റി. മിഠായിയും ലഡുവും ബലൂണും കൊടുത്ത് 'വശത്താക്കി'. സ്കൂളിനകത്ത് പരിചയമില്ലാത്തവരെങ്കിലും മറ്റു കുട്ടികളെ കണ്ടപ്പോള്‍ അവര്‍ക്കൊപ്പം കളിക്കാന്‍ തോന്നി ചിലർക്ക്​. ചില കുട്ടികള്‍ കരഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം കൂടാനുമുണ്ടായി കുറച്ചുപേർ. പക്ഷേ, ടീച്ചര്‍മാര്‍ പാട്ടും മറ്റുമായി അവരുടെ മനസ്സ്​​ മാറ്റിക്കളഞ്ഞു. അച്ഛനമ്മമാരോട് പതുക്കെ രംഗം വിടാൻ അധ്യാപകര്‍ പറയുന്നുണ്ടായിരുന്നു. കൂടെവന്ന അച്ഛനെയും അമ്മയെയും കാണാതായതോടെ കുറച്ചുപേർക്ക്​ പരിഭ്രാന്തി, അതിൽ ചിലർക്ക്​ വിതുമ്പൽ, വേറെ ചിലർക്ക്​ കരച്ചിൽ വന്നിട്ടു വയ്യ. ടീച്ചറുടെ കൈവിരലിൽ തൂങ്ങി പലരും സങ്കടം മാറ്റിവെച്ചു. ക്ലാസിന്​ പുറത്തേക്ക് ഓടാന്‍ ശ്രമിച്ച കുറുമ്പുകാരെ ചേര്‍ത്തുപിടിച്ച് കളിപ്പിച്ച് ആയമാർ ക്ലാസിലേക്ക് തിരിച്ചുകയറ്റി. മിഠായി കഴിഞ്ഞതോടെ അച്ഛനെ കാണണമെന്ന് വാശിപിടിച്ചവരും കരച്ചിലും ബഹളവും ശ്രദ്ധിക്കാതെ, തുള്ളി കണ്ണീർ പൊഴിക്കാതെ ഗൗരവത്തിൽ ക്ലാസിലെ കോലാഹലങ്ങള്‍ വീക്ഷിച്ചവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ----------------- ഐതിഹ്​ എവിടെ? ആശങ്ക അധികം നീണ്ടില്ല തൃശൂർ: പ്രവേശനോത്സവ നാളിൽ അഞ്ച്​ വയസ്സുകാരൻ ഐതിഹിനെച്ചൊല്ലി ആശങ്ക. തൃശൂർ ബിഷപ്സ്​ പാലസ് റോഡിലെ സെന്‍റ് ക്ലയേഴ്സ് സ്കൂളിൽ ഒന്നാം ക്ലാസിലേക്ക്​ ആദ്യമായി എത്തിയ വെള്ളാനിക്കര മാങ്ങോട് പറയൻകാട്ടിൽ വീട്ടിൽ വിപിന്‍റെ മകൻ ഐതിഹ്​ ക്ലാസ്​ കഴിഞ്ഞ്​ വീട്ടിൽ തിരിച്ചെത്തിയില്ല എന്ന വിവരമാണ്​ കുറച്ചു​ നേര​ത്തെ പരിഭ്രാന്തിക്ക്​ ഇടയാക്കിയത്​. ക്ലാസ്​ കഴിഞ്ഞുപോയ കുട്ടി വീട്ടിൽ എത്തിയില്ലെന്ന വിവരം വേഗം പരന്നു. പൊലീസ്​ സ്കൂളിലെത്തി. സ്കൂൾ അധികൃതരും ആശങ്കയിലായി. അതിനിടക്കാണ്​ കുട്ടി വാഹനം മാറിക്കയറി മുളയം ഭാഗത്തേക്കുള്ള മറ്റൊരു വാഹനത്തിൽ പോയതായി വിവരം എത്തിയത്​. മകനെ സ്കൂളിൽനിന്ന്​ കൂടെക്കൂട്ടാൻ വിപിൻ എത്തിയിരുന്നു. മറ്റു​ കുട്ടികൾക്കൊപ്പം ഐതിഹിനെ കയറേണ്ട വാഹനത്തിലേക്ക്​ വിട്ട്​ മൂത്ത മകനെ വിളിക്കാൻ പോയപ്പോഴാണ്​ കൂട്ടംതെറ്റിയത്​. മുളയത്തേക്കുള്ള വാഹനത്തിൽ കുട്ടിയുണ്ടെന്ന വിവരം എത്തിയതോടെ ആശങ്ക അവസാനിച്ചു. ------ ഫോട്ടോ: TCR 1 Aithih ഐതിഹ്​ പിതാവ്​ വിപിനിനൊപ്പം -(ഫോട്ടോ മെയിലിൽ)-
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story