Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:39 AM IST Updated On
date_range 2 Jun 2022 5:39 AM ISTജീവിതത്തിലും ഉയർച്ച കൈവരിക്കാൻ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -മന്ത്രി
text_fieldsbookmark_border
പട്ടിക്കാട് എൽ.പി സ്കൂളിൽ പുതിയ കെട്ടിട സമുച്ചയത്തിന് രണ്ടുകോടി രൂപ പട്ടിക്കാട്: അക്കാദമിക് തലത്തിൽ മാത്രമല്ല ജീവിതത്തിലും ഉയർച്ച കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞംകൊണ്ട് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ജില്ലതല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം പട്ടിക്കാട് ജി.എൽ.പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ഏറ്റവും വലിയ പാഠ്യപരിഷ്കരണത്തിന് വേദിയായതോടൊപ്പം തന്നെ ഈ പ്രവേശനോത്സവത്തിൽ സംസ്ഥാനത്ത് 6,70,000 കുട്ടികളെ സ്വാഗതം ചെയ്യാൻ കഴിയത്തക്കവിധം ഒരു മഹാപ്രസ്ഥാനമായി മാറിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് പട്ടിക്കാട് എൽ.പി സ്കൂളിൽ പുതിയ കെട്ടിട സമുച്ചയം നിർമിക്കാൻ എം.എൽ.എ ഫണ്ടിൽനിന്നും പൊതുവിദ്യാഭ്യാസ ഫണ്ടിൽനിന്നുമായി രണ്ടുകോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പട്ടിക്കാട് ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച ജല ഗുണനിലവാര പരിശോധന ലാബിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗൃഹാതുരത്വമുണർത്തുന്ന വിദ്യാലയ ഓർമകൾ പങ്കുവെച്ച് ജില്ല കലക്ടർ ഹരിത വി. കുമാർ കുട്ടികളോട് സംസാരിച്ചു. കലക്ടറുടെ മനോഹരമായ ഗാനവും ചടങ്ങിനെ കൂടുതൽ ഹൃദ്യമാക്കി. പ്രശസ്ത വാദ്യകലാകാരൻ പദ്മശ്രീ പെരുവനം കുട്ടൻ മാരാർ, വിദ്യാഭ്യാസ പ്രവർത്തകൻ പി. ചിത്രൻ നമ്പൂതിരിപ്പാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഠനോപകരണ വിതരണവും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവീസ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രവീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം കെ.വി. സജു, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി. മദനമോഹനൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പ്രശസ്ത വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാരുടെ മേളം സദസ്സിനെ ചടുലമാക്കി. സിനി ആർട്ടിസ്റ്റ് കുമാരി കാർത്തിക വെള്ളത്തേരി തന്‍റെ വിദ്യാലയാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്ത്, 86 ഗ്രാമപഞ്ചായത്ത്, ഏഴ് നഗരസഭ, കോര്‍പറേഷന്‍ തലങ്ങളിലും ആയിരത്തോളം വിദ്യാലയങ്ങളിലും വിപുലമായി പ്രവേശനോത്സവങ്ങള്‍ നടന്നു. അധ്യാപക ഒഴിവ് കുട്ടനെല്ലൂർ: ശ്രീ സി. അച്യുത മേനോൻ ഗവ. കോളജിൽ മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയൻസ് വിഭാഗത്തിൽ മൂന്ന് ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്.ഡി എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ബയോഡേറ്റയും അസ്സൽ രേഖകളും maths@govtcollegethrissur@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ജൂൺ അഞ്ചിന് മുമ്പ് അപേക്ഷ അയക്കുക. ഇന്‍റർവ്യൂവിന് വരുമ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ ഗെസ്റ്റ് ലെക്ചറർ പോളിൽ രജിസ്റ്റർ ചെയ്തതിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പാരാലീഗൽ വളന്‍റിയർമാർക്ക് പരിശീലനം തൃശൂർ: ജില്ല നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ പാരാലീഗൽ വളന്‍റിയർമാർക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഡിസ്ട്രിക്ട് ലീഗൽ സർവിസ് അതോറിറ്റി ചെയർമാൻ പി.എൻ. വിനോദ് ഉദ്ഘാടനം ചെയ്തു. ലീഗൽ സർവിസ് അതോറിറ്റി സബ് ജഡ്ജി ടി. മൻജിത്ത്, ബാർ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. ഇ. രാജൻ, സർക്കാർ പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ.ഡി. ബാബു, താലൂക്ക് ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി അർച്ചന പി. ശിവൻ എന്നിവർ സംസാരിച്ചു. അഡ്വ. പയസ് മാത്യു, അഡ്വ. കെഎസ്. സോമകുമാർ, അഡ്വ. കെ.എൻ. പ്രശാന്ത്, അഡ്വ. കെ.എസ്. വേണുഗോപാൽ, അഡ്വ. പി.സി. സ്മിത, അഡ്വ. ലേഖ എന്നിവർ ക്ലാസുകൾ നയിച്ചു. പാരാലീഗൽ വളന്‍റിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story