Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:35 AM IST Updated On
date_range 2 Jun 2022 5:35 AM ISTമിനി പൂരം ഒരുക്കി ഗംഭീര വരവേൽപ്
text_fieldsbookmark_border
അന്തിക്കാട്: കുഞ്ഞുമക്കളെ വരവേൽക്കാൻ മിനി പൂരം ഒരുക്കി അന്തിക്കാട് കെ.ജി.എം.എൽ.പി സ്കൂൾ. പൂരക്കൊടിയും കുരുത്തോലയും ഉപയോഗിച്ച് വിദ്യാലയം അലങ്കരിച്ചിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, ആലവട്ടം, വെഞ്ചാമരം, ഉത്സവപ്പറമ്പിന്‍റെ പ്രതീതി ഉളവാക്കുന്ന കച്ചവടക്കാർ, മിനി വെടിക്കെട്ട് എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ബാൻഡ് മേളത്തിന്‍റെ അകമ്പടിയോടെ വിശിഷ്ടവ്യക്തികളെ വരവേറ്റു. അന്തിക്കാട് സബ് ഇൻസ്പെക്ടർ പി.കെ. പ്രദീപ് അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജീഷ് മാധവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ജ്യോതിരാമൻ മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപകൻ ജോഷി കൊള്ളന്നൂർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശരണ്യ രജീഷ് എന്നിവർ പാഠപുസ്തക വിതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഫീർ അബ്ദുൽ ഖാദർ യൂനിഫോം വിതരണം നിർവഹിച്ചു. വാർഡ് അംഗം മിൽന സ്മിത്ത്, എം.പി.ടി.എ പ്രസിഡന്റ് ശ്രീദേവി എന്നിവർ സംസാരിച്ചു. TCK VTPLY 2 അന്തിക്കാട് കെ.ജി.എം.എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഒരുക്കിയ പൂരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story