Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ ഗവ. മെഡിക്കൽ...

തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗം പ്രഫസർ തസ്തിക മാറ്റി

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ജനറൽ സർജറി വിഭാഗം പ്രഫസർ തസ്തികയുൾപ്പെടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റവും നിയമന കുറവും കാരണം ബുദ്ധിമുട്ടുന്ന തൃശൂർ ഗവ. മെഡിക്കൽ കോളജിന് പുതിയ തീരുമാനം കനത്ത തിരിച്ചടിയാകും. ചികിത്സ രംഗത്ത് വലിയ പ്രതിസന്ധി നേരിടുന്ന അവസരത്തിൽ, ജനറൽ സർജറി വിഭാഗത്തിലെ രണ്ടു പ്രഫസർ തസ്തികയിൽ ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിക്കൊണ്ടുള്ള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്​ തിരിച്ചടിയാണ്​. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിലവിൽ എസ്​-2 യൂനിറ്റ് ചീഫ് ആയി ജോലി ചെയ്തുവരുന്ന ഡോ. എസ്. അനിൽകുമാറിനെയാണ് തസ്തിക ഉൾപ്പെടെ മാറ്റി ഉത്തരവായത്. നിലവിൽ ശസ്ത്രക്രിയക്കായി മാസങ്ങളോളം കാത്തിരിക്കേണ്ട ഗതികേടിലാണ്​ രോഗികൾ. പുതിയ ഉത്തരവ്​ കാരണം കൂടുതൽ കാത്തിരിക്കേണ്ടിവരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story