Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:47 AM IST Updated On
date_range 30 May 2022 5:47 AM ISTമണലൂർ തുളളൽ കളരിയുടെ വാർഷികാഘോഷവും മലബാർ രാമൻ നായർ സ്മാരക പുരസ്ക്കാര വിതരണവും
text_fieldsbookmark_border
മണലൂർ തുള്ളൽ കളരി വാർഷികാഘോഷം കാഞ്ഞാണി: മണലൂർ തുള്ളൽ കളരിയുടെ 29ാം വാർഷികാഘോഷവും പതിനൊന്നാമത് മലബാർ രാമൻ നായർ സ്മാരക പുരസ്കാര സമർപ്പണവും തുള്ളൽ കളരിയിലെ കൂത്തമ്പലത്തിൽ നടന്നു. ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. മലബാർ രാമൻ നായർ പുരസ്കാര ജേതാക്കളായ 2020ലെ പുരസ്കാര ജേതാവ് തുള്ളൽ ആചാര്യൻ മുരിയാട് മുരളീധരനും 2021 മലബാർ രാമൻ നായർ സ്മാരക പുരസ്കാരം അമ്പലപ്പുഴ സുരേഷ് വർമക്കും നൽകി. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ജോൺസൻ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവായ പഴുവിൽ ഗോപിനാഥ്, കലാമണ്ഡലം പുരസ്കാര ജേതാവ് കുഞ്ചൻ സ്മാരകം ശങ്കരനാരായണൻ, ശ്രീ കലാമണ്ഡലം ഗോപിനാഥ് പ്രഭ, കലാമണ്ഡലം പരമേശ്വരൻ, കലാമണ്ഡലം രാധാമണി എന്നീ ഗുരുക്കന്മാരെ ആദരിച്ചു. മണലൂർ ഗോപിനാഥ്, കെ.എസ്. സുമേഷ്, വി.ജി. അശോകൻ, രാഗേഷ് കണിയാംപറമ്പിൽ, ഓട്ടന്തുള്ളൽ കലാകാര സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറി കലാമണ്ഡലം മഹേന്ദ്രൻ, മുകേഷ് ലാൽ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ സുരേഷ് വർമയുടെ രുഗ്മിണീ സ്വയംവരം ഓട്ടന്തുള്ളലും കലാമണ്ഡലം അശ്വതിയുടെ കല്യാണസൗഗന്ധികം ശീതങ്കൻ തുള്ളലും അരങ്ങേറി. തുടർന്ന് മണലൂർ തുള്ളൽ കളരിയിലെ നൃത്തവിദ്യാർഥികളുടെ നൃത്താവിഷ്കാരവും മാക് കണ്ടാണശ്ശേരിയുടെ ഗാനമേളയും ഉണ്ടായി. TCK VTPLY 6 മണലൂർ തുള്ളൽ കളരിയുടെ വാർഷികാഘോഷം സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
