Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകവിതാസമാഹാരം പ്രകാശനം...

കവിതാസമാഹാരം പ്രകാശനം ചെയ്തു

text_fields
bookmark_border
കവിതാസമാഹാരം പ്രകാശനം ചെയ്തു
cancel
കൊടുങ്ങല്ലൂർ: ജയറാം വാഴൂരിന്റെ മൂന്നാമത്തെ കവിതാസമാഹാരമായ 'അകലകാലത്തിന്‍റെ അകംപൊരുള്‍' ഇ.ടി. ടൈസൻ എം.എല്‍.എ പ്രകാശനം ചെയ്തു. ശ്രീനാരായണപുരം തേവര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ മുഖ്യാതിഥിയായിരുന്നു. പ്രമുഖ കവി സെബാസ്റ്റ്യന്‍ പുസ്തകം ഏറ്റുവാങ്ങി. കവിയും ബാലസാഹിത്യകാരനുമായ ഇ. ജിനന്‍ പുസ്തകം പരിചയപ്പെടുത്തി. അസ്മാബി കോളജ് പൂർവ വിദ്യാർഥി സംഘടനയായ ക്രിയേറ്റിവ് അസ്മാബിയന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി.എ. നവാസ് അധ്യക്ഷത വഹിച്ചു. ഡോ. സുമേധന്‍, സോമന്‍ താമരക്കുളം, ഇക്ബാല്‍ കൊടുങ്ങല്ലൂര്‍, പ്രീതി വാഴൂര്‍, മുഹമ്മദ് റാഫി, സതീദേവി മേനോന്‍, മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷിലിന്‍ പൊയ്യാറ സ്വാഗതവും ജാസ്മിന്‍ കാവ്യ നന്ദിയും പറഞ്ഞു. പ്രകാശനത്തിനു മുന്നോടിയായി നടന്ന കവിയരങ്ങില്‍ അരുണ്‍ ഗാന്ധിഗ്രാം, ബഷീര്‍ വടക്കന്‍, ഹൗവ്വ, ഗീത മേലേഴത്ത്, ഷാജി കെ. അബ്ദു, ടി.ആര്‍. വേലു തുടങ്ങിയവർ കവിതകള്‍ അവതരിപ്പിച്ചു. TCR.KDR.KAVITHA PRAKASANAM: ജയറാം വാഴൂരിന്‍റെ കവിതാസമാഹാരം പ്രകാശനം ഇ.ടി. ടൈസൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story