Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:45 AM IST Updated On
date_range 30 May 2022 5:45 AM ISTആധുനിക മലയാള നോവലിൽ പകർപ്പെഴുത്ത് വർധിക്കുന്നു -ബാലചന്ദ്രൻ വടക്കേടത്ത്
text_fieldsbookmark_border
താന്ന്യം: ആധുനിക മലയാള നോവലിൽ പകർപ്പെഴുത്തുകൾ വർധിക്കുന്നതായി സാഹിത്യ നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രൻ വടക്കേടത്ത്. ചെമ്മാപ്പിള്ളി എ.എൽ.പി സ്കൂളിൽ പൂർവ വിദ്യാർഥി സംഘടന, കാവ്യായനം കവിത കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാട്ടുപുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാനുഭവമല്ലാത്ത പലതും നോവലിൽ കുത്തിനിറച്ച് വായനയെ വിഭ്രമിപ്പിക്കുകയാണ് നോവലിസ്റ്റുകൾ ചെയ്യുന്നത്. മറ്റുള്ളവർ വിവർത്തനം ചെയ്ത രചനകൾ പകർത്തിയെഴുതാൻ മടിയില്ലാത്ത ഇത്തരത്തിലുള്ളവരുടെ കൃതികളാണ് ഇവിടെ ആഘോഷിക്കപ്പെടുന്നതെന്നും വടക്കേടത്ത് പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ് നിസാർ കുമ്മംകണ്ടത്ത് അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. പ്രഥമ കാവ്യായനം പ്രതിഭ പുരസ്കാരം നോവലിസ്റ്റും തിരക്കഥാകൃത്തുമായ വെണ്ണല മോഹനനും അക്ഷര പുരസ്കാരം നോവലിസ്റ്റ് കെ. കേരളദാസനുണ്ണിക്കും വടക്കേടത്ത് സമ്മാനിച്ചു. കവി കെ. ദിനേശ് രാജ, ഇ.പി. ഗിരീഷ്, പ്രധാനാധ്യാപിക ബിന്ദു, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി പി.കെ. ശ്രീജി എന്നിവർ സംസാരിച്ചു. TCK VTPLY 7
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story