Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ക്ഷേമനിധി ബോർഡുകളുടെ...

'ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണം'

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കേരള കൈത്തൊഴിലാളി- വിദഗ്ധ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. മിക്ക ക്ഷേമനിധി ബോർഡുകളുടെ ഓഫിസുകളിലും വേണ്ടത്ര ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണ്. അതിനാൽ, പെൻഷൻ വിതരണം പോലും മുടങ്ങുന്ന അവസ്ഥയാണ്. ഇതിന് പരിഹാരമുണ്ടാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ് പി.വി. രാജു അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി.എ. മാധൻ, യൂനിറ്റ് പ്രസിഡന്‍റ് പി. മുരളീധരൻ, ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറ, കെ.എം. രാജൻ, ബിന്ദു ടോണി, അഞ്ജു ജോബി, അജയകുമാർ, സജീവ് മാധവൻ, ഒ.കെ. വിജയൻ, ആർ.എച്ച്. ഷബീർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story