Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:37 AM IST Updated On
date_range 28 May 2022 5:37 AM ISTപ്രീമൺസൂൺ വാഹന പരിശോധന തുടങ്ങി
text_fieldsbookmark_border
തൃപ്രയാർ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃപ്രയാർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രീ-മൺസൂൺ വാഹന പരിശോധന തുടങ്ങി. 30 ഓളം വാഹനങ്ങൾ പരിശോധനക്ക് ഹാജരായി. സാങ്കേതിക തകരാർ മൂലം മൂന്ന് വാഹനങ്ങൾ മടക്കി. 27 വാഹനങ്ങൾക്ക് ചെക്ക്ഡ് സർട്ടിഫിക്കറ്റ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ചെക്ക്ഡ് സർട്ടിഫിക്കറ്റ് പതിപ്പിക്കാത്ത സ്കൂൾ വാഹനങ്ങൾ സർവിസ് നടത്താൻ അനുവദിക്കുകയില്ലെന്നും തൃപ്രയാർ ജോയന്റ് ആർ.ടി.ഒ കെ.ബി. സിന്ധു അറിയിച്ചു. എം.വി.ഐ ശശി, എ.എം.വി.ഐമാരായ പി.പി. ജയരാജൻ, സി.സി. ഷീബ, സോണി സോളമൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story