Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ല പഞ്ചായത്ത് വികസന...

ജില്ല പഞ്ചായത്ത് വികസന സെമിനാര്‍

text_fields
bookmark_border
തൃശൂർ: 'അധികാരം ജനങ്ങളിലേക്ക്' മുദ്രാവാക്യം അന്വർഥമാക്കി ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ജില്ല പഞ്ചായത്തിന്‍റെ 14ാം പഞ്ചവത്സര പദ്ധതിയും 2022 -23 വാര്‍ഷിക പദ്ധതി രൂപവത്കരിക്കാനുള്ള വികസന സെമിനാറും പി. ബാലചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.കെ. ഡേവിസ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ കെ.എസ്.എസ് ജയ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലത ചന്ദ്രന്‍, എ.വി വല്ലഭന്‍, പി.എം. അഹമ്മദ് എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എന്‍.കെ. കുട്ടപ്പന്‍, മൃഗസം രക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ. രഞ്ജി ജോണ്‍ എന്നിവരെ എം.എല്‍.എ പൊന്നാട ചാ ര്‍ത്തി ആദരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. ചന്ദ്ര ബാബു, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു. വൈസ് പ്രസിഡന്‍റ്​ ഷീന പറയങ്ങാട്ടില്‍ സ്വാഗതവും സെക്രട്ടറി കെ.ജി. തിലകന്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story