Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഏതുതരം വികസനമാണ്​...

ഏതുതരം വികസനമാണ്​ തങ്ങളുടേതെന്ന്​ രാഷ്ട്രീയപാർട്ടികൾ വെളിപ്പെടുത്തണം -റഫീഖ്​ അഹമ്മദ്​

text_fields
bookmark_border
തൃശൂർ: ഏതുതരം വികസനമാണ്​ തങ്ങളുടേതെന്ന്​ രാഷ്ട്രീയപാർട്ടികൾ വെളിപ്പെടുത്തണമെന്ന്​ കവിയും സിനിമ ഗാനരചയിതാവുമായ റഫീഖ്​ അഹമ്മദ്​. കെ-റെയിൽ സമരസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നത്​ വലതുപക്ഷ വികസനവും ഇടതുപക്ഷ വികസനവുമുണ്ട്​. ഇതിൽ ഏതു​ ചേരിയിലാണ്,​ ഏതുതരം വികസന പരിപ്രേക്ഷ്യമാണ്​ മുന്നോട്ടുവെക്കുന്നതെന്ന്​​ മുഖ്യധാര പാർട്ടികൾ വെളിപ്പെടുത്തണം. എങ്ങനെയാണ്​ നിങ്ങളുടെ വികസന നയം എന്ന ചോദ്യം ജനങ്ങളിൽനിന്ന്​ ഉയർന്നുവരണം. കെ-റെയിൽ അതിനുള്ള നിമിത്തം മാത്രമാണ്​. കേരളം അഭിമുഖീകരിക്കുന്ന വിഷയത്തെക്കുറിച്ച്​ മിണ്ടാതിരിക്കുന്നത്​ ഭാവിതലമുറ ചോദ്യം ചെയ്യും എന്നതിനാലാണ്​ പ്രതികരിക്കുന്നത്​. ഗതാഗതമേഖലയിലെ നിർണായകസ്വാധീനമുള്ള കെ.എസ്​.ആർ.ടി.സിയുടെ നഷ്ടം തീർക്കുന്നതെങ്ങനെയെന്ന്​ അറിയാത്തവരാണ്​ കെ-റെയിലിനെപറ്റി പറയുന്നത്​. സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽപോലും അബദ്ധ പദ്ധതിയാണ്​ കെ-റെയിൽ എന്ന്​ വ്യക്തമാണ്​. ഈ ചിന്തയാണ്​ കെ-റെയിലിനെതിരായ കവിതയായി മാറിയത്​. ഇതിന്‍റെ പേരിലാണ്​ സൈബ​ർ ആക്രമണം നേരിടുന്നത്​. മനുഷ്യരാശിയും ജീവജാലങ്ങളും നേരിടുന്നത്​ അതിജീവനത്തിന്‍റെ പ്രശ്​നമാണ്​. അതിന്‍റെ ഭാഗമായി മാത്രമേ വികസനങ്ങളെ കാണാനാകൂ. അത്തരം ബോധമില്ലാതെ 18, 19 നൂറ്റാണ്ടുകളിലെ കാഴ്ചപ്പാടോടെ സംസാരിക്കുന്ന നേതാക്കന്മാരെയാണ്​ കാണാനാകുന്നത്​. അതിനൂതന ശാസ്​ത്രസാങ്കേതികതയുടെ വക്താക്കളെന്ന്​ അവകാശപ്പെട്ട്​ അവർ മറ്റുള്ളവരെ പരിഹസിക്കുകയാണ്​. അടിസ്ഥാനപ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ പറയുന്ന വികസനത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story